എക്‌സൈസ് പരിശോധന: 72.5 ലിറ്റര്‍ കര്‍ണാടക മദ്യവും 90 ലിറ്റര്‍ വാഷും പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 29.06.2020) ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 72.5 ലിറ്റര്‍ കര്‍ണാടക മദ്യവും 12.5 ലിറ്റര്‍ കര്‍ണ്ണാടക ബിയറും 90 ലിറ്റര്‍ വാഷും നാല് ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഗുവൈദ പടുപ്പില്‍ നിന്ന് മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 40.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 12.5 ലിറ്റര്‍ കര്‍ണ്ണാടക ബിയറും പിടികൂടി.

ഹോസ്ദുര്‍ഗ് ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജില്‍ ല്ലെിയടുക്കത്തു നിന്ന്  32 ലിറ്റര്‍ കര്‍ണ്ണാട മദ്യവും പിലിക്കോട് വില്ലേജില്‍ കാലിക്കടവ് ഓത്ത്കുന്നില്‍ നിന്ന് 90 ലിറ്റര്‍ വാഷും ബല്ല വില്ലേജില്‍ കല്യാണ്‍ റോഡില്‍ നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു.

എക്സൈസ് ജീവനക്കാര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്‍കി

ജില്ലയിലെ എക്സൈസ് ജീവനക്കാര്‍ക്ക് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 50 പി പി ഇ കിറ്റുകള്‍ നല്‍കി. കിറ്റുകള്‍ കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ ഏറ്റുവാങ്ങി.
kasaragod, news, Kerala, Excise, District, Liquor, seized, Excise inspection: 72.5 ltr Karnataka liquor seized


Keywords: kasaragod, news, Kerala, Excise, District, Liquor, seized, Excise inspection: 72.5 ltr Karnataka liquor seized
Previous Post Next Post