Join Whatsapp Group. Join now!
Aster MIMS 10/10/2023

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊതു ഗതാഗത വാഹനങ്ങളും ബസ് സ്റ്റാന്‍ഡുകള്‍ അണുവിമുക്തമാക്കാന്‍ തുടങ്ങി

കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശപ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ Kasaragod, Kerala, News, COVID-19, Busstand, Start, disinfect Bus stands started
കാസര്‍കോട്: (www.kasargodvartha.com 11.06.2020) കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശപ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതു ഗതാഗത വാഹനങ്ങളും ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പെടെയുള്ള പൊതു ഗതാഗത ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. പുതിയ ബസ് സ്റ്റാന്‍ഡും ബസുകളും അണുവിമുക്തമാക്കി ആരംഭിച്ച പദ്ധതി കാസര്‍കോട് ആര്‍ ടി ഒ ഇ. മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രത്യേക അനുപാതത്തില്‍ തയ്യാറാക്കിയ ക്വാട്ടേര്‍നറി അമോണിയം സംയുക്തം പ്രത്യേകം ഏര്‍പ്പാടാക്കിയ തൊഴിലാളിയുടെ സഹായത്താല്‍ ജില്ലയിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും എത്തിയാണ് അണുവിമുക്തമാക്കുക. കാസര്‍കോട് എന്‍ഫോര്‍സ്‌മെന്റ് വിഭാഗം എം വി ഐമാരായ പി.വി രതീഷ്, ടി. വൈകുണ്ഠന്‍, കെ എം ബിനീഷ് കുമാര്‍, എന്‍ഫോര്‍സ്‌മെന്റ് വിഭാഗം എ എം വി ഐമാര്‍. ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സന്ധ്യ ഗിരീഷ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബഷീര്‍ ജീസ്തിയ എന്നിവര്‍ സംബന്ധിച്ചു.
Kasaragod, Kerala, News, COVID-19, Busstand, Start, disinfect Bus stands started



Keywords: Kasaragod, Kerala, News, COVID-19, Busstand, Start, disinfect Bus stands started