ഡിഗ്രി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

ബദിയടുക്ക: (www.kasargodvartha.com 26.06.2020) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ബദിയടുക്ക നെക്രാജെ പൊയ്യക്കണ്ടത്തെ ബാബു-പുഷ്പ ദമ്പതികളുടെ മകള്‍ ശ്രീജിഷ (20) ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് ശ്രീജിഷയെ വ്യാഴാഴ്ച രാത്രി ബദിയടുക്കയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നു.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഛര്‍ദ്ദിയെന്ന് കാട്ടി ഡോക്ടര്‍ മരുന്ന് നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ഇവിടെ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kasaragod, Badiyadukka, Kerala, News, Death, Student, Degree student died due to illness

ത്രിവേണി കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന്‍: ശ്രീജിത്ത്.


Keywords: Kasaragod, Badiyadukka, Kerala, News, Death, Student, Degree student died due to illness
Previous Post Next Post