സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 12 പേര്‍

തിരുവനന്തപുരം: (www.kasargodvartha.com 04.06.2020) സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 12 പേര്‍ കാസര്‍കോട്ടാണ്. പത്തനംതിട്ട- 14, കൊല്ലം- 11, കോഴിക്കോട് -10, ആലപ്പുഴ -എട്ട്, മലപ്പുറം -എട്ട്, പാലക്കാട് -ഏഴ്, കണ്ണൂര്‍ -ആറ്, കോട്ടയം- അഞ്ച്, തിരുവനന്തപുരം- അഞ്ച്, തൃശൂര്‍- നാല്, എറണാകുളം -രണ്ട്, വയനാട് -രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോസിറ്റീവ് കേസുകള്‍.

47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 39 പേരാണ് രോഗമുക്തരായത്. പാലക്കാട് -13, മലപ്പുറം -എട്ട്, കണ്ണൂര്‍ -ഏഴ്, കോഴിക്കോട് -അഞ്ച്, തൃശ്ശൂര്‍, വയനാട് -രണ്ട് വീതം, തിരുവനന്തപുരം, പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി.

ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം സ്വദേശി സേവ്യര്‍ മരിച്ചു. മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive report Kerala
  < !- START disable copy paste -->   
Previous Post Next Post