Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്: സമൂഹ വ്യാപന വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐ ജിമാരുടെ നിര്‍ദ്ദേശപ്രകാരം കടുത്ത നടപടിയുമായി വീണ്ടും പോലീസ്; സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകളും മാളുകളും അടച്ചു പൂട്ടും; ബസ് സ്റ്റാന്‍ഡിലും പൊതു ഇടങ്ങളിലും കൂട്ടം കൂടരുത്; വ്യാഴാഴ്ച മാത്രം 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊവിഡ് 19 ന്റെ സമൂഹ വ്യാപന വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നടപടിക്കൊരുങ്ങാന്‍ പോലീസിന് നിര്‍ദ്ദേശം. Kasaragod, Kerala, news, case, Police, Top-Headlines, COVID-19, Trending, Covid: Police Action tighten
കാസര്‍കോട്: (www.kasargodvartha.com 25.06.2020) കൊവിഡ് 19 ന്റെ സമൂഹ വ്യാപന വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നടപടിക്കൊരുങ്ങാന്‍ പോലീസിന് നിര്‍ദ്ദേശം. അതാത് ഐ.ജിമാരാണ് ജില്ലാ പോലീസ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക അകലം പാലിക്കാത്ത കടകളും മാളുകളും അടച്ചു പൂട്ടണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടകളില്‍ ചോക്ക് കൊണ്ട് വൃത്തം തീര്‍ത്ത് സാമൂഹിക അകലം പാലിക്കാന്‍ ആളുകള്‍ക്ക് വ്യാപാരികള്‍ നിര്‍ദ്ദേശം നല്‍കണം.

ബസ്റ്റാന്റിലും മറ്റ് പൊതു ഇടങ്ങളിലും കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കാനാണ്
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം സാമൂഹ്യ അകലം പാലിക്കാത്തതിന് 39 കേസുകളാണ് കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ആളുകള്‍ രോഗഭീതി ഒഴിഞ്ഞു എന്ന നിലയില്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴച്ചവരുത്തുന്നുവെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. ബസില്‍ പോലും നിന്നുകൊണ്ടുള്ള യാത്ര വിലക്കിയിട്ടുണ്ട്.

കടകള്‍ക്ക് മുന്നില്‍ കൈ കഴുകുന്നതിതിന് ഹാന്റ് വാഷും, സാനിറ്റേസറും വെക്കണം. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഓരോ സ്റ്റേഷനിലെയും ഉദ്യോഗസ്ഥരെ പല സംഘങ്ങളാക്കി തിരിച്ച് പ്രത്യേക പരിശോധന നടത്താനാണ് ഐ.ജി.മാര്‍ പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഇത് കൂടാതെ സ്‌പെഷ്യല്‍ ഡ്രൈവും നടത്തും.


Keywords: Kasaragod, Kerala, news, case, Police, Top-Headlines, COVID-19, Trending, Covid: Police Action tighten
  < !- START disable copy paste -->