കാസര്‍കോട്ടെ 3 ഹോട്ടലുകള്‍ ഒരാഴ്ച അടച്ചിട്ട് അണുവിമുക്തമാക്കാന്‍ കലക്ടറുടെ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 28.06.2020) കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ട് അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര സിറ്റി ഹോട്ടല്‍, എമിറേറ്റ്‌സ് ഹോട്ടല്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സെഞ്ച്വറി പാര്‍ക്ക് ഹോട്ടല്‍ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവായത്.

കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗളൂരുവിലേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഈ ഹോട്ടലുകളില്‍ താമസിച്ചുവെന്ന് കാണിച്ചാണ് കലക്ടറുടെ നടപടി. ബന്ധപ്പെട്ടവരെ അറിയിക്കാതെയാണ് ഇവര്‍ ഇവിടെ താമസിച്ചത്.
Kasaragod, Kerala, News, District Collector, Hotel, COVID-19, Collector's order to sterilize 3 hotels after shut down for a week time


Keywords: Kasaragod, Kerala, News, District Collector, Hotel, COVID-19, Collector's order to sterilize 3 hotels after shut down for a week time
Previous Post Next Post