മൂന്ന് വര്‍ഷം മുമ്പ് ശരീരത്തെ കാര്‍ന്ന് തിന്ന കാന്‍സര്‍ രോഗത്തെ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു ഭേദമാക്കി; ഇപ്പോള്‍ വീണ്ടും അതേ രോഗം തലച്ചോറിനെ ബാധിച്ചു, ശിഹാബിനെ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാം

കാസര്‍കോട്: (www.kasargodvartha.com 29.06.2020) മൂന്ന് വര്‍ഷം മുമ്പ് ശരീരത്തെ കാര്‍ന്ന് തിന്ന കാന്‍സര്‍ രോഗത്തെ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു ഭേദമാക്കിയ വിദ്യാനഗര്‍ മുട്ടത്തൊടി റഹ് മാനിയ നഗറിലെ അഹമ്മദ് ശിഹാബ് ഇന്ന് വീണ്ടും അതേ രോഗം പിടിപെട്ട് കരുണയുള്ളവരുടെ കാരുണ്യം കാത്ത് കഴിയുന്നു.
ഇപ്പോള്‍ വീണ്ടും അതേ രോഗം തലച്ചോറിനെയാണ് ബാധിച്ചത്. ശിഹാബിനെ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിയും.

ഭാര്യയും രണ്ട് പിഞ്ചു മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൂലിപ്പണിക്കാരനായ ഈ യുവാവ്. സ്വന്തമായി ഉണ്ടായ ഒരു കൊച്ചു കൂര പൊലും വില്‍പന നടത്തിയാണ് ശരീരത്തെ കാര്‍ന്ന് തിന്ന കാന്‍സറിനെ അതിജീവിച്ചത്. പക്ഷെ ക്യാന്‍സര്‍ വീണ്ടും ശിഹാബിനെ വേട്ടയാടുകയായിരുന്നു. നേരത്തെ കടം വാങ്ങിയും വീട് വിറ്റുമാണ് നാലര ലക്ഷത്തോളം രൂപ ചിലവഴിച്ച് ചികിത്സ നടത്തിയത്.  തുടര്‍ ചികിത്സയ്ക്കായും ഒരുപാട് ലക്ഷങ്ങള്‍ വേണ്ടിവന്നു. ഇപ്പോള്‍ കാന്‍സര്‍ തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ചികിത്സ പൂര്‍ണമായ രീതിയില്‍ തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ലക്ഷങ്ങളാണ് ആവശ്യമുള്ളത്.

ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. ഇത് ഒന്നിനും തികയുന്നില്ല. കോഴിക്കോട് എം.വി.ആര്‍.ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ നടത്തുന്നത്. പല തവണ റേഡിയേഷന് വിധേയമാക്കി. മറ്റുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ശിഹാബ്. നിങ്ങളാല്‍ കഴിയുന്നത് സഹായിച്ച് ശിഹാബിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യര്‍ത്ഥിക്കുന്നത്.

അക്കൗണ്ട് നമ്പര്‍: 0726101103267
CANARA BANK KASARAGOD
IFSC: CNRB0000726
ഫോണ്‍: 9895512696 (ശിഹാബ്), 9744130509 (സഹോദരന്‍ ഖലീല്‍).

kasaragod, news, Kerala, Cancer, Treatment, Patient's, Vidya Nagar, Shihab , Need help, Cancer patient Shihab needs your helpKeywords: kasaragod, news, Kerala, Cancer, Treatment, Patient's, Vidya Nagar, Shihab , Need help, Cancer patient Shihab needs your help
Previous Post Next Post