Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഞ്ഞാലിക്കുട്ടിക്കെതിരെ അപവാദ പ്രചരണം; പോലീസില്‍ പരാതി നല്‍കി

മലപ്പുറം എം പിയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്നും Kasaragod, Kerala, News, Vellarikundu, P.K.Kunhalikutty, Muslim-league, Lodge, Complaint, Abusing post against Kunhalikutty; Muslim league lodges complaint
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.06.2020) മലപ്പുറം എം പിയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ കേസെടുക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിക്കെതിരെ ലീഗ് ബളാല്‍ പഞ്ചായത്ത് കമ്മറ്റി പോലീസില്‍ പരാതി നല്‍കി. ഷാനിദ് എന്ന ഷാനിക്കെതിരെയാണ് മുസ്ലിം ലീഗ് ബളാല്‍ പഞ്ചയാത്ത് സെക്രട്ടറി എല്‍ കെ ഖാലിദ് വെള്ളരിക്കുണ്ട് സി ഐക്ക് പരാതി നല്‍കിയത്.

ജനസമ്മതനും എം പിയുമായ കുഞ്ഞാലിക്കുട്ടിയെ ആര്‍ എസ് എസിന്റെ വേഷമിട്ട് ഫോട്ടോ ഷോപ്പ് ചെയ്ത് നിരന്തരം പ്രചരിപ്പിക്കുകയാണ്. ഇതുവഴി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനും പാര്‍ട്ടിക്കും സമൂഹത്തില്‍ അപമാനം നേരിടുകയാണെന്നും ഇതിനാല്‍ ഇയാള്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യം തടയുന്ന വകുപ്പുകള്‍ പ്രകാരം കേസടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
Kasaragod, Kerala, News, Vellarikundu, P.K.Kunhalikutty, Muslim-league, Lodge, Complaint, Abusing post against Kunhalikutty; Muslim league lodges complaint


Keywords: Kasaragod, Kerala, News, Vellarikundu, P.K.Kunhalikutty, Muslim-league, Lodge, Complaint, Abusing post against Kunhalikutty; Muslim league lodges complaint