ചരക്ക് ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേര്‍ പിടിയില്‍; ലോറി കസ്റ്റഡിയില്‍

ചരക്ക് ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേര്‍ പിടിയില്‍; ലോറി കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 03.06.2020) ചരക്ക് ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലു പേരെ പോലീസ് പിടികൂടി. രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സി എ സൈനുദ്ദീന്‍ (55), അബ്ദുല്‍ മജീദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Kasaragod, Kerala, News, Held, Lorry, Police, Custody, 4 held with Panmasala; Lorry taken to police custody

കാസര്‍കോട് സി ഐയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച ഉച്ചയോടെ കറന്തക്കാട് വെച്ചാണ് എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തില്‍ ലോറി പോലീസ് പരിശോധിച്ചത്. മംഗളൂരു ഭാഗത്തു നിന്നും പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. പരിശോധനയില്‍ 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട്ട് ഒരാള്‍ക്ക് കൊടുക്കാനാണ് പാന്‍മസാല കടത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ചരക്ക് സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, News, Held, Lorry, Police, Custody, 4 held with Panmasala; Lorry taken to police custody