city-gold-ad-for-blogger
Aster MIMS 10/10/2023

1131 ലിറ്റര്‍ മദ്യവേട്ട; കാസര്‍കോടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ്

കുമ്പള: (www.kasargodvartha.com 29.06.2020) കാറില്‍ കടത്തുന്നതിനിടെ 1131 ലിറ്റര്‍ മദ്യം പിടികൂടിയത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ട. കഴിഞ്ഞ ദിവസമാണ് മംഗല്‍പാടി വീര നഗറിലെ നാരായണ അജയ് (23) യെ 1131 ലീറ്റര്‍ മദ്യവുമായി കുമ്പള എസ് ഐ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓടി രക്ഷപ്പെട്ട വീര നഗര്‍ സ്വദേശി കണ്ണനെ(20)നെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കാറില്‍ മദ്യവുമായി പോകുന്നതിനിടെ നായിക്കാപ്പ്- മായിപ്പാടി റോഡിലെ സിദ്ദിബയലില്‍ വെച്ചാണ് ജീപ്പ് കുറുകെയിട്ട് പോലീസ് മദ്യം പിടികൂടിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പോലീസോ എക്‌സൈസോ ജില്ലയില്‍ നിന്നു പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ കേസാണിത്. പിടികൂടിയ മദ്യത്തിന് അഞ്ചു ലക്ഷത്തോളം രൂപ വിലവരും. 2016 ഓഗസ്റ്റ് 16 ന് മൈലാട്ടിയില്‍ നിന്നു എക്‌സൈസ് 776 ലീറ്റര്‍ മദ്യം പിടികൂടിയതായിരുന്നു ഇതുവരെയുള്ള വലിയ കേസ്.

അജയ് ഓടിച്ചിരുന്ന കാറില്‍ നിന്നു 146 ലീറ്ററും ബാക്കി ഷെഡില്‍ നിന്നുമാണ് പിടികൂടിയത്. 180 മില്ലി ലീറ്റര്‍ വീതം മദ്യമുള്ള 672 കുപ്പികളും 144 പായ്ക്കറ്റുകളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കാര്‍ നിര്‍ത്തിയ ഉടനെ കണ്ണന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാരായണ അജയിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്തെ ഷെഡില്‍ ഒളിപ്പിച്ച മദ്യ ശേഖരത്തെക്കുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 180 മില്ലി ലീറ്റര്‍ വീതമുള്ള 1824 കുപ്പികളും 3648 പായ്ക്കറ്റുകളും പിടിച്ചെടുത്തു.
1131 ലിറ്റര്‍ മദ്യവേട്ട; കാസര്‍കോടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ്

കോവിഡിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം മൂലമാണ് ഭീമമായ അളവില്‍ മദ്യം പ്രതികള്‍ ശേഖരിച്ചു വയ്ക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 3 വര്‍ഷമായി കര്‍ണാടക മദ്യം ഏജന്റുമാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ഇവരാണ്. ഒരു ദിവസം 25,000 രൂപ വരെയാണ് ഇവരുടെ വരുമാനം. ഇങ്ങനെ ലഭിച്ച തുക കൊണ്ടാണ് മദ്യം സൂക്ഷിച്ച ഷെഡ് നിര്‍മിച്ച സ്ഥലം വാങ്ങിയതും. മുപ്പതോളം വീടുകള്‍ ഇതിനു സമീപത്തുണ്ട്. എന്നാല്‍ ആര്‍ക്കും പരാതികളില്ലാത്ത വിധം നാട്ടുകാരോട് വളരെ സൗഹൃദപരമായാണ് നാരായണ അജയും കണ്ണനും ഇടപെട്ടിരുന്നത്.

ലോക്ഡൗണ്‍ കാലത്ത് എല്ലാ വീടുകളിലേക്കും ഇവര്‍ സ്വന്തം കാശ് മുടക്കി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.


Keywords: Kasaragod, Kumbala, Kerala, News, Liquor, Seized, Case, District, 1131 ltr Liquor seized case is a record of Kasaragod district

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL