city-gold-ad-for-blogger
Aster MIMS 10/10/2023

'ഗള്‍ഫില്‍ നിന്നും വരുന്നവര്‍ രണ്ട് വട്ടം ആലോചിക്കണം, ഇതിലും നല്ലത് അവിടെ തന്നെയാ'; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാസര്‍കോട് വരെയുള്ള പ്രവാസികള്‍ക്ക് ദുരിതയാത്ര, ഇതാണോ സര്‍ക്കാരേ കേരള മോഡല്‍? യുവതിയുടെ പരാമര്‍ശങ്ങള്‍ വൈറലായി, ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കാസര്‍കോട്: (www.kasargodvartha.com 29.05.2020) ഗള്‍ഫില്‍ നിന്നും വരുന്നവര്‍ രണ്ട് വട്ടം ആലോചിക്കണം. ഇതിലും നല്ലത് അവിടെ തന്നെയാ, 'കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാസര്‍കോട് വരെയുള്ള പ്രവാസികളുടെ ദുരിതയാത്ര യുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. പെയിഡ് ക്വാറന്റേനിന് തയ്യാറായവര്‍ക്ക് പോലും യാത്രയ്ക്കിടയിലോ, താമസസ്ഥലത്തോ പരിഗണന ലഭിച്ചില്ലെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നത്. ഗള്‍ഫിലെ സര്‍ക്കാരുകളും കെ.എം.സി.സിയും ഇവിടുത്തെക്കാള്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു യുവതി ദൃശ്യങ്ങള്‍ സഹിതം സംസാരിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിനൊപ്പം ചേര്‍ത്താട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാസര്‍കോട് വരെയുള്ള പ്രവാസികളുടെ ദുരിതയാത്ര. ഇതാണോ സര്‍ക്കാരേ കേരള മോഡല്‍.? 'ഇതിലും ബേധം ഞങ്ങള്‍ക്ക് ദുബൈ തന്നെയായിരുന്നു. അവിടത്തെ സര്‍ക്കാരും കെഎംസിസി പോലുള്ള സന്നദ്ധ സംഘടനകളും നമ്മുക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കി തരുന്നുണ്ട്. നാട്ടിലെ സ്വീകരണങ്ങളെ കുറിച്ച് പറയുന്നതും കേട്ട് ഇങ്ങോട്ട് പുറപ്പെടും മുമ്പ് രണ്ട് വട്ടം ആലോചിക്കണം. ' കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും കണ്ണൂര്‍ വഴി കാസറഗോഡ് എത്തിയ പ്രവാസി ജിഷയുടെ വാക്കുകളാണിത്. കുറച്ചു കൂടി വ്യക്തമായി പറയാം. രാവിലെ ഏഴു മണിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ചു തുടങ്ങിയതാണ് ജിഷ അടക്കമുള്ളവരുടെ യാത്ര തയ്യാറെടുപ്പുകള്‍. യു എ ഇ സമയം 12.50 ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 6.00 മണിക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നു. അവിടെ നിന്നും കാര്യങ്ങളൊക്കെ നല്ല രീതിയില്‍ കഴിഞ്ഞു, രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകളിലായി സാമൂഹിക അകലം പാലിച്ചു കൊണ്ട് ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയില്‍ അവര്‍ കാസര്‍കോടിലേക്ക് പുറപ്പെട്ടു. കരിവെള്ളൂര്‍ എത്തും വരെ എല്ലാം ശുഭം. പിന്നെ കെട്ടിയാഘോഷിച്ച സിം കാര്‍ഡ് ഇപ്പോളില്ല കേട്ടോ.

അവിടം മുതല്‍ ആരംഭിക്കുന്നു ദുരിതങ്ങളുടെ ഘോഷയാത്ര ..  രണ്ടു ബസ്സുകളും കരിവെള്ളൂരില്‍ നിര്‍ത്തി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ഒരു ഉദ്യോഗസ്ഥന്‍ വന്നു അറിയിക്കുന്നു 'എല്ലാവരും കോറന്റൈന്‍ ഫീസ് പേ ചെയ്യേണ്ടി വരും. പെയ്ഡ് കൊറന്റൈന്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. മാസങ്ങളോളം ജോലിയും ശമ്പളവുമില്ലാതെ ദുരിതക്കയത്തില്‍ നിന്നും ഓടി വന്നവരോടാണ് പറയുന്നത് പണം അടക്കുക തന്നെ വേണമെന്ന്. സര്‍ക്കാര്‍ ഫ്രീ കോറന്റൈന്‍ ഒരുക്കിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ വാദിച്ചപ്പോള്‍' പറഞ്ഞില്ലാന്നു വേണ്ട .. ഏതെങ്കിലും ഓണം കേറാ മൂലയിലെ സ്‌കൂളുകളിലോ മറ്റോ ആയിരിക്കും നിങ്ങള്‍ക്ക് ഫ്രീ കിട്ടുക. യാതൊരു സൗകര്യവും നിങ്ങള്‍ക്ക് ലഭിക്കില്ല.' എന്ന രീതിയിലൊക്കെ പറഞ്ഞു വല്ലാതെ ഭയപ്പെടുത്തി കളഞ്ഞപ്പോള്‍ പണം ഇല്ലാതിരുന്നിട്ടും പലരും പെയ്ഡ് കൊറന്റൈന് സമ്മതം മൂളി. ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടപ്പോള്‍ പെയ്ഡ് കോറിന്റൈന്‍ ചെയ്യിക്കുന്നത് മൂലം അവര്‍ക്ക് ഏതോ വിധത്തില്‍ ലാഭം ലഭിക്കുന്നു എന്നുപോലും തോന്നി പോകും.

പിന്നീട് പെയ്ഡ് കോറന്റൈന്‍ ചെയ്യുന്നവരെയും ഫ്രീ കോറിന്റൈന്‍ ചെയ്യുന്നവരെയും ഇതേ കരിവെള്ളൂര്‍ വെച്ചു രണ്ടു ബസുകളിലേക്ക് മാറ്റിയിരുത്തി. ഇത്തവണ ബസ്സില്‍ ഇരുത്തിയത് എയര്‍പോര്‍ട്ടില്‍ നിന്നും ഇരുത്തിയത് പോലെ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ അല്ല. ആടുമാടുകളെ നിറക്കുമ്പോലെ കുത്തി നിറച്ചായിരുന്നു. സാമൂഹിക അകാലമൊക്കെ കാറ്റില്‍ പറന്നു. ഒന്നര മണിക്കൂര്‍ അവിടെ പിടിച്ചിട്ടതിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ട എത്തിയപ്പോള്‍ വീണ്ടും ബസ്സുകള്‍ നിര്‍ത്തി ഒരു ബസ്സില്‍ നിന്നും കുറെ പേരെ ഇറക്കി രണ്ടാമത്തെ ബസ്സിലേക്ക് കുത്തി നിറച്ചു, അല്ലെങ്കില്‍ തന്നെ ഫുള്‍ ആയിരുന്ന ബസില്‍ പിന്നീട് ശ്വാസം കഴിക്കാന്‍ പോലും സാധിക്കാത്ത അത്രയും ബുദ്ധിമുട്ടായി. യാത്രക്കാരും അവരുടെ ലഗേജുകളും കൂടിയായപ്പോള്‍. ഇവരില്‍ ആര്‍കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നെങ്ങില്‍ ഒരു സംശയവും വേണ്ട. ആ ബസിലെ മുഴുവന്‍ ആളുകളും ഇപ്പോള്‍ രോഗികളായി മാറി കാണും.
'ഗള്‍ഫില്‍ നിന്നും വരുന്നവര്‍ രണ്ട് വട്ടം ആലോചിക്കണം, ഇതിലും നല്ലത് അവിടെ തന്നെയാ'; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാസര്‍കോട് വരെയുള്ള പ്രവാസികള്‍ക്ക് ദുരിതയാത്ര, ഇതാണോ സര്‍ക്കാരേ കേരള മോഡല്‍? യുവതിയുടെ പരാമര്‍ശങ്ങള്‍ വൈറലായി, ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കരിവെള്ളൂരില്‍ നിന്നും പെയ്ഡ് കോറന്റൈന്‍ ചെയ്യുന്നവരോട് പറഞ്ഞിരുന്നത് കളനാട് റെസിഡെന്‍സിയിലേക്കാണ് നിങ്ങളെ മാറ്റുന്നതെന്നാണ്. എന്നാല്‍ കളനാട് റെസിഡെന്‍സിയുടെ മുന്നില്‍ കൂടി തന്നെ കടന്നു പോയ ബസ്സ് യാത്ര അവസാനിപ്പിച്ചത് കാസറഗോഡ് മുന്‍സിപ്പല്‍ ടൌണ്‍ ഹാളിനടുത്താണ് .. അവിടെ എല്ലാവരെയും ഇറക്കുന്നത് കണ്ടു ബഹളം വെച്ച യാത്രക്കാരോട് ബസ്സ് ഡ്രൈവര്‍ പറയുന്നു എനിക്ക് ഒന്നുമറിയില്ല. ഇവിടെ കൊണ്ട് ഇറക്കാനാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്ന്. ബസ്സില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാരന്റെ കമന്റ്. സാമൂഹിക അകലം പാലിക്കുക. കൂടി നില്‍ക്കരുത് എന്ന്. അത്രയും മണിക്കൂറുകള്‍ ആടുമാടുകളെ പോലെ ബസ്സില്‍ കൂട്ടിയിട്ടു കൊണ്ട് വരപ്പെട്ട യാത്രക്കാര്‍ക്ക് അത് കേട്ടപ്പോള്‍ അരിശം വന്നില്ലെന്നതിലല്ലേ അത്ഭുതമുള്ളു. അവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വീണ്ടും ബസ്സ് കളനാട് റെസിഡെന്‍സിയിലേക്ക് തന്നെ പുറപ്പെട്ടു.

ഒടുവില്‍ പാതിരാത്രി ഒന്നര മണിക്ക് അവര്‍ ഹോട്ടലില്‍ എത്തി .. രാവിലെ മുതല്‍ ഇത് വരെ ഒരാളും ഭക്ഷണം കഴിച്ചിട്ടില്ല. ഇന്നവര്‍ മുഴുപട്ടിണിയിലാണ് ഉറങ്ങുന്നത്. എന്തിനു ഏറെ പറയുന്നു വൈകുന്നേരം ആറു മണി മുതല്‍ രാത്രി ഒന്നര മണി വരെയുള്ള ബസ്സ് യാത്രക്കിടയില്‍ ഒരു ക്ലാസ് ദാഹജലം പോലും അവര്‍ക്ക് ലഭിച്ചില്ല ബസ്സില്‍ നിന്നും.

ആരാണ് തെറ്റുകാര്‍. സര്‍ക്കാര്‍ പറയുന്നതും ചെയ്യുന്നതും രണ്ടും രണ്ടാണോ? അതോ ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥരാണോ അനാസ്ഥ കാണിച്ചത്? ആരായാലും ഇനി ഇതാവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണം .. ഇനിയും തിരിച്ചു വരുന്ന ഒരു പ്രവാസിയും ഇതു പോലെ അനുഭവിക്കാന്‍ ഇടവരരുത്. ഇടവരുത്തരുത്.


Keywords: Kasaragod, Kerala, News, Gulf, Kannur, Airport, Trouble for expats; Discussion about Facebook post

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL