Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒറ്റ മുറി കൂരയില്‍ കാരുണ്യവും കാത്ത് സുധാലക്ഷ്മിയും കുടുംബവും

പാണൂര്‍ കാശാവിന്‍ കാട് വീട്ടില്‍ സുധാലക്ഷ്മിയും കുടുംബവും പഴയ ആസ്പറ്റോഷ് ഷീറ്റ് വിരിച്ച ഒറ്റമുറി ഷെഡ്ഡില്‍ വാതിലോ ജനലോപോലും ഇല്ലതെ Kasaragod, Kerala, news, Muliyar, Family, Sudhalakshmi need your help
മുളിയാര്‍: (www.kasargodvartha.com 30.05.2020) പാണൂര്‍ കാശാവിന്‍ കാട് വീട്ടില്‍ സുധാലക്ഷ്മിയും കുടുംബവും പഴയ ആസ്പറ്റോഷ് ഷീറ്റ് വിരിച്ച ഒറ്റമുറി ഷെഡ്ഡില്‍ വാതിലോ ജനലോപോലും ഇല്ലതെ ഒരു മഴ വന്നാല്‍ ആട്ടിന്‍ തൊഴുത്തിനെക്കാളും ദയനീയമായ രീതിയില്‍ ചെളിയും വെള്ളവും നിറയുന്ന കുടുസ് മുറിയിലാണ് താമസം. ഷൗചാലയം പോലും ഇല്ലാത്ത കുടുംത്തിന്റെ റേഷന്‍ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായതിനാല്‍ സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ നരകയാതനയിലാണ് കഴിയുന്നത്.

ശാരീരികമായ അവശത അനുഭവിക്കുന്ന ഭര്‍ത്താവും ആറ് വയസിന് താഴെ പ്രായം വരുന്ന മൂന്ന് പെണ്‍മക്കളുമടങ്ങിയ കുടുംബം ഈ കൂരയിലാണ് പുലരുന്നത് ഭര്‍ത്താവ് മണികണ്ഠന് പരാമ്പര്യമായി കിട്ടിയ എട്ട് സെന്റ് സ്ഥലത്താണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് നിരവധി തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും അതികൃതര്‍ കനിഞ്ഞില്ല, അവശതക്കിടയിലും മണികണ്ഠന്‍ കൂലിപണിക്ക് പോകുന്നതാണ് കുടുംബത്തിന്റെ പട്ടിണി മാറ്റുന്നത്.

കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായാതിനാല്‍ സൗജന്യ റേഷന്‍ പോലും ലഭിക്കുന്നില്ല ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ കൊടുത്തിട്ട് തെളിവെടുപ്പ് കഴിഞ്ഞ് കാലം കുറേ ആയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് കനിവ് കിട്ടാതെ ചുവപ്പ് നാടയില്‍ കുടുങ്ങി കിടയ്ക്കുകയാണ്. ഇനിയെങ്കിലും ഈ കുടുംബത്തിന്റെ ദുരവസ്ഥ മാറാന്‍ അതികൃതര്‍ കണ്ണു തുറക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Keywords: Kasaragod, Kerala, news, Muliyar, Family, Sudhalakshmi need your help
  < !- START disable copy paste -->