മാസ്‌ക് ധരിക്കാത്തതിന് നടപടി: കാസര്‍കോട്ട് വ്യാഴാഴ്ച മാത്രം പിഴ ചുമത്തിയത് 364 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 22.05.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ മെയ് 21ന് 364  പേര്‍ക്കെതിരെ കേസെടുത്തു. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3009 പേരെ അറസ്റ്റ് ചെയ്തു. 955 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

മെയ് 20ന് മാത്രം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുമ്പള-1, ബേഡകം - 1, മലാപ്പറമ്പ-1,രാജപുരം-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Kasaragod, Kerala, News, Mask, District, case, arrest, Vehicles, custody, Not wear mask: 364 cases registered


Keywords: Kasaragod, Kerala, News, Mask, District, case, arrest, Vehicles, custody, Not wear mask: 364 cases registered
Previous Post Next Post