Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതീക്ഷിച്ച വായ്പ കിട്ടില്ല; കുടുംബശ്രീയില്‍ മുറുമുറുപ്പ്

ലോക് ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സഹായ ഹസ്തം പദ്ധതിയിലെ വായ്പ്പ സംബന്ധിച്ചു ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് Kasaragod, Vellarikundu, Kerala, News, Bank Loans, Kudumbasree, Members, Not get expected loan; Protest in Kudumbasree members
സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.05.2020) ലോക് ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സഹായ ഹസ്തം പദ്ധതിയിലെ വായ്പ്പ സംബന്ധിച്ചു ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ്.ഇരുപതിനായിരം രൂപ പലിശ രഹിത വായ്പ്പ എന്ന മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യപനത്തിനു ശേഷം അതില്‍ വന്ന മാറ്റമാണ് ഭരണ കക്ഷി അംഗങ്ങള്‍ ക്കിടയില്‍ തന്നെ മുറുമുറപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുപത് അംഗങ്ങള്‍ ഉള്ള കുടുംബ ശ്രീ യൂണിറ്റില്‍ ഒരു അംഗത്തിന് 20,000 രൂപ പലിശ രഹിത വായ്പ്പ ലഭിക്കും എന്ന തരത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ആദ്യം കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിമാര്‍ പറഞ്ഞു ധരിപ്പിച്ചത്. ലോക് ഡൗണ്‍ തുടങ്ങി ആദ്യ ആഴ്ചയായിരുന്നു ഇത്.

ഇത് പ്രതീക്ഷിച്ചു അംഗങ്ങളില്‍ പലരും പല കണക്കു കൂട്ടലുകളും നടത്തി.ചില സ്ഥലങ്ങളില്‍ കുടുംബശ്രീയില്‍ അംഗങ്ങളായ വീട്ടമ്മമാര്‍ കിട്ടുന്ന വായ്പ കൊണ്ട് ആട്, കോഴി എന്നിവ വളര്‍ത്താനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വായ്പ ലഭിക്കുന്നതിനായി ബന്ധപ്പെട്ട യൂണിറ്റ് സെക്രട്ടറിമാര്‍ നല്‍കിയ പ്രത്യേക അപേക്ഷ ഫോറം പൂരിപ്പിച്ചും നല്‍കിയിരുന്നു.എന്നാല്‍അയ്യായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ മാത്രം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിരുത്തി വന്നതോടെ കണക്കു കൂട്ടലുകള്‍ പിഴച്ച കുടുംബശ്രീ അംഗങ്ങള്‍ ചില സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും പ്രതിസന്ധിയും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന പേരില്‍ സര്‍ക്കാര്‍ 2000 കോടി രൂപ കുടുംബശ്രീ വഴി വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.കൊവിഡ് മൂലം സാമ്പത്തിക പ്രയാസമുണ്ടായ കുടുംബശ്രീ അംഗങ്ങള്‍ക്ക് 5,000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ നല്‍കുമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളില്‍ 35 ലക്ഷം പേരും വായ്പയ്ക്കായി അപേക്ഷിച്ചിരുന്നു. ഭൂരിഭാഗം പേരും അപേക്ഷ നല്‍കിയതാകട്ടെ പരമാവധി തുകയായ 20,000 രൂപയ്ക്ക് വേണ്ടിയും. ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമാവധി പേര്‍ക്ക് അയ്യായിരം രൂപ വീതം വായ്പ അനുവദിച്ചാല്‍ മതിയെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
Kasaragod, Vellarikundu, Kerala, News, Bank Loans, Kudumbasree, Members, Not get expected loan; Protest in Kudumbasree members

ഇതിനിടയില്‍ഏറ്റവും അത്യാവശ്യമുളളവരെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമാകും കൂടിയ തുക വായ്പ തുകയായ 20,000 രൂപ അനുവദിക്കുക എന്നതും അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.മുഖ്യമന്ത്രി ആദ്യം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് 20,000 രൂപ പലിശ ഇല്ലാതെ കുടുംബശ്രീകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ആണെന്നും എന്നാല്‍ ഇപ്പോള്‍ വായ്പാ തുക ചുരുക്കി 5000 ആക്കിയെന്നും ഇത് പലിശയോടെ ഉള്ള വായ്പയാണെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.


Keywords: Kasaragod, Vellarikundu, Kerala, News, Bank Loans, Kudumbasree, Members, Not get expected loan; Protest in Kudumbasree members