city-gold-ad-for-blogger
Aster MIMS 10/10/2023

അലഞ്ഞു തിരിഞ്ഞ വയോധികന്‍ മൈതാനത്ത് മരിച്ച നിലയില്‍; ആരോഗ്യവകുപ്പ് പരിശോധന നടത്തും

കാസര്‍കോട്:  (www.kasargodvartha.com 20.05.2020) യാചകനെന്ന് സംശയിക്കുന്നയാള്‍ നഗരമധ്യത്തിലെ മൈതാനത്ത് മരിച്ച നിലയില്‍. 60 വയസ് തോന്നിക്കുന്ന പുരുഷനെയാണ് ബുധനാഴ്ച ഉച്ചയോടെ ഫോര്‍ട്ട് റോഡിലെ മൈതാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നഗരത്തിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും മറ്റും യാചകവൃത്തിയെടുക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെയും ഇയാളെ നഗരത്തില്‍ കണ്ടിരുന്നു. ഉച്ചയോടെയാണ് മൈതാനത്തിനത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വയോധികന്റെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപതിയിലേക്ക് മാറ്റി. എയലക്ക് മറ്റെന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അലഞ്ഞു തിരിഞ്ഞ വയോധികന്‍ മൈതാനത്ത് മരിച്ച നിലയില്‍; ആരോഗ്യവകുപ്പ് പരിശോധന നടത്തും


Keywords: Kasaragod, Kerala, News, Death, Man, Health-Department, Railway station, Police, case, Postmortem, General-hospital, Man found dead in Ground

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL