city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് യുവിന്റെ 63-ാമത് സ്ഥാപകദിനം വേറിട്ട ആഘോഷമാക്കി പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.kasargodvartha.com 30.05.2020) കെ എസ് യുവിന്റെ 63-ാമത് സ്ഥാപകദിനം വേറിട്ട ആഘോഷമാക്കി പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചത്. വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തുകയും, സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥരെയും പൂക്കള്‍ നല്‍കി ആദരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

കെ എസ് യുവിന്റെ 63-ാമത് സ്ഥാപകദിനം വേറിട്ട ആഘോഷമാക്കി പ്രവര്‍ത്തകര്‍

കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഫെബിന്‍ ജെയിംസ് അധ്യക്ഷത വഹിച്ചു. ഏറെ കഷ്ടതകള്‍ അനുഭവപ്പെട്ട ഈ കാലഘട്ടത്തില്‍ കാസര്‍കോടിന്റെ രക്ഷകരായി അവതരിച്ചവരാണ് ടാറ്റാ ഗ്രൂപ്പ്. കെ എസ് യുവിന്റെ 63-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടാറ്റ ആശുപത്രി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് രാവും പകലും ജോലി ചെയ്യുന്നവര്‍ക്ക് ശ്രീജിത്ത് കോടോത്ത് മധുരം വിതരണം ചെയ്തു.

അഖിലേഷ് തച്ചങ്ങാട്, രാഹുല്‍ തച്ചങ്ങാട്, കാശിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍, നാലാംവാതുക്കല്‍ ഗവണ്‍മെന്റ് ആശുപത്രി, മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും മധുരം വിതരണം ചെയ്തു. ബന്തടുക്കയില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് നീഖില്‍ ചിറക്കല്‍ നിര്‍വഹിച്ചു. മാര്‍ട്ടിന്‍ എബ്രഹാം, ഗോകുല്‍ കെജി, ഹരിപ്രിയന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വസന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ എസ് യുവിന്റെ 63-ാമത് സ്ഥാപകദിനം വേറിട്ട ആഘോഷമാക്കി പ്രവര്‍ത്തകര്‍


Keywords: Kasaragod, News, Kerala, KSU, Celebration, Health-Department, Police, youth-congress, KSU 63rd foundation day celebrated

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL