city-gold-ad-for-blogger
Aster MIMS 10/10/2023

മത്സ്യഫെഡ് ജില്ലാ മാനേജര്‍ പദവിയില്‍ നിന്നും കെ വനജ പടിയിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ

കാസര്‍കോട്: (www.kasargodvartha.com 30.05.2020) 35 വര്‍ഷത്തെ മത്സ്യമേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വജന സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1984 ല്‍ എറണാകുളം പനങ്ങാട് ഫിഷറീസ് കോളജില്‍ നിന്ന് ഫിഷറീസ് സയന്‍സില്‍ ബിരുദമെടുത്ത ശേഷം 1985ല്‍ ഫിഷറീസ് ഓഫീസറായി കണ്ണൂര്‍ തയ്യില്‍ മത്സ്യ ഗ്രാമത്തിലാണ് ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മത്സ്യഫെഡ് സ്ഥാപനങ്ങളായ ജില്ലാ ഓഫീസ്, ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം, വല നിര്‍മ്മാണ ഫാക്ടറി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
മത്സ്യഫെഡ് ജില്ലാ മാനേജര്‍ പദവിയില്‍ നിന്നും കെ വനജ പടിയിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ

1996ലാണ് കാസര്‍കോട് മത്സ്യഫെഡ് ജില്ലാ ഓഫീസറായി നിയമിതനായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനം ലക്ഷ്യമാക്കി മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലൂടെ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. കാസര്‍കോട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയായും ഇക്കാലത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് വനജ ഔദ്യോഗീക പദവിയില്‍ നിന്നും പടിയിറങ്ങുന്നത്.

തൃക്കരിപ്പൂര്‍ ഇളമ്പച്ചിലെ പരേതനായ കാനക്കിന്‍ രാഘവന്റെയും കുന്നുമ്മല്‍ ശാരദയുടെയും മകളാണ്. ഭര്‍ത്താവ്: ശ്രീധരന്‍ (കുവൈറ്റ്) മക്കള്‍: ഡോ.ശ്രുതി ശ്രീധര്‍, വിവേക് ശ്രീധര്‍. മരുമകന്‍: ഡോ.ഗഗന്‍ വേലായുധന്‍.


Keywords: Kasaragod, Kerala, News, District, Fish, Retired, K Vanaja retired from Fishfed district manager

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL