ഇറച്ചിക്കോഴി വിൽപന: ഉത്തരവിൽ 145 രൂപ, ഈടാക്കുന്നത് 165, പലയിടങ്ങളിലും വാക്കുതർക്കം

ഇറച്ചിക്കോഴി വിൽപന: ഉത്തരവിൽ 145 രൂപ, ഈടാക്കുന്നത് 165, പലയിടങ്ങളിലും വാക്കുതർക്കം

കാസർകോട്: (www.kasargodvartha.com 22.05.2020) ഇറച്ചികോഴി വില145 രൂപയായി നിശ്ചയിച്ച് കളക്ടറുടെ ഉത്തരവ് നിലനിൽക്കെ ജില്ലയില്‍ നിലവിലെ ചില്ലറ വിൽപന നിരക്ക് 165 രൂപ. പെരുന്നാൾ അടുത്തു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വർധിപ്പിക്കുന്നതിനെത്തുടർന്നാണ് പരമാവധി വില 145 രൂപയായി നിശ്ചയിച്ച് കളക്ടര്‍ ഡി.സജിത് ബാബു വ്യാഴാഴ്ച ഉത്തരവിറക്കിയത്. എന്നാൽ, വെള്ളിയാഴ്ച കാസർകോട് അടക്കമുള്ള നഗരത്തിലും പരിസര പ്രദേശങ്ങളിലും 165 രൂപയ്ക്കാണ് ഇറച്ചിക്കോഴി വിൽക്കുന്നത്. പലയിടങ്ങളും ഇത് വ്യാപാരികളും തമ്മിലുള്ള വാക്കുതർക്കത്തിനും കാരണമായി.

മൊത്ത വിതരണക്കാരിൽ നിന്നും തങ്ങൾക്കു ഇറച്ചിക്കോഴി ലഭിക്കുന്നത് 148 ആണെന്നും ഈ സാഹചര്യത്തിൽ കിലോയിൽ മൂന്ന് രൂപ നഷ്ടം സഹിച്ച് എങ്ങനെ വിൽക്കുമെന്നും വ്യാപാരികൾ ചോദിക്കുന്നു. വില നിശ്ചയിക്കുന്ന അവസരത്തിൽ ഇറച്ചിക്കോഴി വില്പനക്കാരുടെ അഭിപ്രായം തേടിയില്ലെന്ന  ആരോപണമുണ്ട്. കളക്ടറുടെ ഉത്തരവ് കണ്ട് ഇറച്ചിക്കോഴി വാങ്ങാൻ എത്തിയവർ കടയിൽ വെച്ചാണ് വില നിലവാരം അറിയുന്നതും.
 Kasaragod, Kerala, News, District, Chicken, High rate for Chicken in Kasaragod district

ഇറച്ചികോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് - ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില 145 രൂപയായി നിജപ്പെടുത്തിയതെന്നാണ് സൂചന. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചികോഴികളുടെ മൊത്ത വില്‍പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. അതേസമയം, പരാതി അറിയിക്കാൻ നൽകിയ നമ്പറിൽ  വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.Keywords: Kasaragod, Kerala, News, District, Chicken, High rate for Chicken in Kasaragod district