city-gold-ad-for-blogger
Aster MIMS 10/10/2023

കോഴി വില നിയന്ത്രണം; പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന വാട്‌സ്ആപ്പ് പ്രചാരണം വ്യാജമെന്ന് ജില്ലാ ഭരണകൂടം, വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 19.05.2020) കോഴിയുടെ വില നിയന്ത്രിക്കുന്നതിനായി ജില്ലാഭരണകൂടം ഇടപെടുന്നുവെന്ന രീതിയില്‍ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടു. കോഴിക്ക് ഒരു പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുന്ന ഒരു ഫോണ്‍ നമ്പരും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം  ഒരു അറിയിപ്പും ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ഇത്തരം തെറ്റായ പ്രചാരണം വര്‍ദ്ധിച്ചതിനാല്‍ പോലീസ് സൈബര്‍ സെല്ലിനോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന നല്‍കുന്ന വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ലാ സപ്ലൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
കോഴി വില നിയന്ത്രണം; പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന വാട്‌സ്ആപ്പ് പ്രചാരണം വ്യാജമെന്ന് ജില്ലാ ഭരണകൂടം, വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി കലക്ടര്‍



Keywords: Kasaragod, Kerala, News, Chicken, District Collector, Fake, Fake message about Chicken price control in Social media

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL