Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം: മുഖ്യമന്ത്രി

ഒരു മാസത്തെ റംസാന്‍ വ്രതത്തിന് ശേഷം മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ Thiruvananthapuram, news, Kerala, Pinarayi-Vijayan, Eid, Eid-al-Fitr-2020
തിരുവനന്തപുരം: (www.kasargodvartha.com 22.05.2020) ഒരു മാസത്തെ റംസാന്‍ വ്രതത്തിന് ശേഷം മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങുന്നു. കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ലോക് ഡൗണില്‍ ഇളവ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും കടന്നുപോകുമ്പോഴാണ് പെരുന്നാള്‍ വരുന്നത്. റമദാന്‍ വ്രതം എടുക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍. പതിവ് ആഘോഷത്തിനെ സാഹചര്യമല്ല. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം. സമൂഹത്തിന്റെ സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തിയാണ് സമുദായ നേതാക്കള്‍ ഈ തീരുമാനം എടുത്തത്.

Thiruvananthapuram, news, Kerala, Pinarayi-Vijayan, Eid, Eid-al-Fitr-2020, Eid; shop will be open for until 9pm

Keywords: Thiruvananthapuram, news, Kerala, Pinarayi-Vijayan, Eid, Eid-al-Fitr-2020, Eid; shop will be open for until 9pm