city-gold-ad-for-blogger
Aster MIMS 10/10/2023

കോഴിക്ക് വില കൂട്ടി വിറ്റതിന് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ വിലവര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്; സങ്കടം ബോധിപ്പിച്ച് കോഴി വ്യാപാരികളും

കാസര്‍കോട്: (www.kasargodvartha.com 30.05.2020) കോഴിക്ക് വില കൂട്ടി വിറ്റതിന് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍, വലിയ വിലവര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. കോഴി വില കൂടുന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കുമ്പള പെര്‍വാഡ് സ്വദേശിയും എഴുത്തുകാരനുമായ പി മുഹമ്മദ് നിസാര്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് കോഴിക്ക് പറയുന്നത് പോലുള്ള വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചിരിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പ് ഇറച്ചി വില്‍പ്പവനയുമായി ബന്ധപ്പെപ്പടുകയോ, അത്തരത്തില്‍ വില്‍പ്പന നടത്തുകയോ ചെയ്യുന്നില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.പി. ഡി.സി, എം.പി.ഐ, ബ്രഹ്മ്മഗിരി, കുടുംബശ്രീ എന്നീ ഏജജന്‍സികളും വകുപ്പുകളും ആണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇടപെടല്‍ മാര്‍ക്കറ്റില്‍ കുറവാണ്. കോവിഡ് കാലമായതിനാല്‍ കോഴിയുടെ സ്റ്റാക്ക് കുറവാണ്. ചിക്കന്റെ ലഭ്യത
കൂടുന്നതനുസരിച്ചു ചിക്കന്‍ വില കുറയുന്നതായാണ് മുന്‍കാല അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നതെന്നും, കോവിഡ് പ്രതിസന്ധി കഴിയുമ്പോള്‍ കോഴി വിലയില്‍ മാറ്റം വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ. ടി. രാജേശ്വരിയുടെ മറുപടിയില്‍ പറയുന്നു. അന്വേഷണത്തില്‍ കാസര്‍കോട്ട് പറയത്തക്ക വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് മറുപടി കത്തില്‍ ചൂണ്ടി കാണിച്ചിട്ടുള്ളത്.

കോഴിക്ക 145 രൂപ മാത്രമേ ഈടാക്കാവുന്നെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ 180 രൂപവരെ പല ചിക്കന്‍ കടകളും ഈടാക്കി വന്നിരുന്നു. ഇതിന്റെ പേരില്‍ അമിത വില ഈടാക്കിയതിന് 44 ഓളം കടകള്‍ക്കെതിരെ 5,000 രൂപയ്ക്കും അതിന് മുകളിലും പിഴ ചുമത്താന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കോഴിക്ക് പറയത്തക്ക വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും സ്റ്റോക്ക് കുറവായതിന്റെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ലോക്ക് ഡൗണ്‍ കഴിഴിഞ്ഞാല്‍ കോഴിവരവ് കൂടുന്നതനുസരിച്ച് വില കുറയുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി കോഴി വ്യാപാരികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കോഴിയുടെ വില ഇന്ത്യ ഒട്ടാകെ നിശ്ചയിയിക്കുന്നത്  ബ്രോയിലര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ മാത്രം ഒരു നിശ്ചിത വിലയില്‍ വില്‍പന നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. 

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ ഫാമുകളില്‍ നിന്നും കിലോവിന് 15 രൂപവരെ നിരക്കില്‍ വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടായതിനാല്‍ കോഴിക്കര്‍ഷകര്‍ ഉത്പാദനം നിര്‍ത്തിപ്പോകേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന കോഴിയുടെ 80 ശതമാനവും അന്യ സംസ്ഥാനത്തു  നിന്നുവരുന്നതാണ്. കര്‍ണാടകയില്‍ നിന്നും നിശ്ചിത വിലക്ക് ഇവിടെ എത്തുമ്പോള്‍ ആകെ തൂക്കത്തിന്റെ ഏഴുശതമാനം തൂക്കകുറവ് സംഭവിക്കുക സ്വാഭാവികമാണ്. കൂടാതെ വണ്ടികൂലി വകയില്‍ ഒരു കിലോക്ക് ശരാശരി നാല് രൂപ, കയറ്റുകൂലി ഒരു രൂപ, ലാഭം ഒരു രൂപ ഇത്രയും തുക ഈടാക്കിയതിനുശേഷമാണ് കച്ചവടക്കാര്‍ക്ക് വിതരണം ചെയുന്നത്..

കോഴിക്ക് വില കൂട്ടി വിറ്റതിന് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ വിലവര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്; സങ്കടം ബോധിപ്പിച്ച് കോഴി വ്യാപാരികളും

സാധാരണ കച്ചവടക്കാരില്‍ 100 കിലോ വില്‍പന നടത്തുന്നവര്‍ വ്യാപാര ഉടമസ്ഥനും ഒരു തെഴിലാളിയുടെയും കൂടി ശമ്പളം വകയില്‍ 1300 രൂപ,  ഭക്ഷണം 200 രൂപ, കടവാടക 300 രൂപ, വൈദ്യുതിബില്‍ 50 രൂപ, വെയിസ്റ്റ് ചാര്‍ജ് 150, കോഴികള്‍ക്ക് തീറ്റവകയില്‍ 150 രൂപ, വെയിറ്റ് ലോസ് വകയിലും പാക്കിംഗ് ചാര്‍ജ് വകയിലും ഒരു നിശ്ചിത തുക നഷപ്പെടേണ്ടിവരുന്നുണ്ട്. ഇത് ഒരു ദിവസത്തെ കണക്കാണ്. ഇതുപ്രകാരം 200 കിലോയ്ക്ക് മുകളില്‍ വില്‍ക്കുന്ന വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഈ തുക ഭീമമാകുന്നു.

കോഴിയുടെ വില ഒരു നിശ്ചയിക്കപ്പെട്ട തുക അല്ല. ഉത്പാദനത്തിന്റെ തോതനുസരിച്ച് മാറ്റം വരാറുണ്ട്. മുകളില്‍പ്പറഞ്ഞ പ്രത്യേക സാഹചര്യത്തില്‍ 40 രൂപയ്ക്ക് വരെ വില്‍പന നടത്തിയിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകളെ വേണ്ട രീതിയില്‍ കണ്ട് സംഭവത്തില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് കോഴി വ്യാപാരികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Chicken, Price, District, Discussion over Chicken price

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL