city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ കാസര്‍കോട്ട്

തിരുവനന്തപുരം: (www.kasargodvartha.com 26.05.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട്- 29, കണ്ണൂര്‍- 8, കോട്ടയം- 6, മലപ്പുറം, എറണാകുളം- 5 വീതം, തൃശൂര്‍, കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്ന ഒമ്പതു പേര്‍ക്കും, മഹാരാഷ്ട്രയില്‍നിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തില്‍നിന്ന് വന്ന അഞ്ചു പേര്‍ക്കും, കര്‍ണാകടയില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും, പോണ്ടിച്ചേരിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന ഓരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കമൂലം ഏഴു പേര്‍ക്ക് രോഗം വന്നു.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് എത്തിയ ഒരാള്‍ക്കുമാണ് കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 19 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസുകാരനാണിയാള്‍. ഗള്‍ഫില്‍ നിന്ന് വന്നത് മുതല്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ക്വാറന്റൈനിലായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എം.വി.രാംദാസ് അറിയിച്ചു.

മെയ് 22 ന്  മുംബൈയില്‍ നിന്ന് ബസില്‍ വന്ന് മെയ് 23 ന് തലപ്പാടിയിലെത്തിയ യുവ ദമ്പതികളാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍ (28 വയസ്സുള്ള പുരുഷനും 25 വയസ്സുള്ള സ്ത്രീയും). രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇരുവരേയും 23 ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തുടരും. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ചികിത്സയിലായിരുന്ന 51, 49 വയസുള്ളവര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ കാസര്‍കോട്ട്


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive report in Kerala
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL