Join Whatsapp Group. Join now!
Aster MIMS 10/10/2023

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി വിജയനിലൂടെ ആര്‍ ടി ഒ ഓഫീസില്‍ ബ്രേക്ക് ദി ചെയിന് വേറിട്ട രീതി

വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഒ ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ വാഹനങ്ങളുടെ ബ്രേക്ക് ചവിട്ടി കാണിക്കും പോലെ കൈ അണുവിമുക്തമാക്കാം Kasaragod, Vellarikundu, Kerala, News, COVID-19, RTO, Office, Break the chain campaign in RTO office
വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.05.2020) വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഒ ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ വാഹനങ്ങളുടെ ബ്രേക്ക് ചവിട്ടി കാണിക്കും പോലെ കൈ അണുവിമുക്തമാക്കാം. കോവിഡ് അണുമുക്ത ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാനത്തു തന്നെ ആദ്യമായി ആര്‍ ടി ഒ ഓഫീസില്‍ കാലുകൊണ്ട് ചവിട്ടി കൈ അണുവിമുക്തമാക്കുന്ന രീതി ഒരുക്കിയിരിക്കുകയാണ് ഇവിടെ.

കാസര്‍കോട് എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനീറിംങ്ങ് വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് മേലാങ്കോട്ടെ ശ്രീനിവാസ് കെ പൈ രൂപ കല്‍പന ചെയ്ത സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ ആണ്വെള്ളരിക്കുണ്ട് ആര്‍. ടി. ഓഫീസില്‍ സജ്ജമാക്കിയിരിക്കുന്നത്.

കൈ കൊണ്ട് സ്പര്‍ശിക്കാതെ തന്നെ കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയത്. എളുപ്പം കിട്ടാവുന്ന ചില വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഉപകരണത്തിന് ചെറിയ ചിലവ് മാത്രമെ വരുന്നുള്ളു.
കൈ തൊടാതെ കാലുകൊണ്ട് ചവിട്ടി കൈ അണുവിമുക്കമാക്കുന്ന രീതി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ശ്രീനിവാസപൈ സോഷ്യല്‍ മീഡിയ വഴി പൊതുസമൂഹത്തെ പരിചയ പെടുത്തിയതോടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടവെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ ടി ഒയുടെ ചുമതല വഹിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ എം വി ഐ എം വി വിജയന്‍ ഇത് വെള്ളരിക്കുണ്ട് ആര്‍. ടി. ഒ. ഓഫീസില്‍ സ്ഥാപിച്ചത്.

കാസര്‍കോട് ജില്ലയില്‍റോഡ് സുരക്ഷാ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന മോട്ടോര്‍ വൈഹില്‍ ഇന്‍സ്‌പെക്ടറാണ് എം. വി. വിജയന്‍. മോട്ടോര്‍ വകുപ്പിന്റെ പ്രശംസയ്ക്കും അര്‍ഹത നേടിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് സ്ഥിതീകരിച്ച ഉടന്‍ വെള്ളരിക്കുണ്ട് ആര്‍. ടി. ഒ. ഓഫീസില്‍ ലൈസന്‍സ് എടുക്കാന്‍ വന്ന മുഴുവന്‍ പേര്‍ക്കും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ബോധ വല്‍ക്കരണ ക്ലാസ് നല്‍കിയിരുന്നു.
Kasaragod, Vellarikundu, Kerala, News, COVID-19, RTO, Office, Break the chain campaign in RTO office

നേരത്തെ റോഡ് സുരക്ഷാ ജീവന്‍ രക്ഷാ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കോളേജ് ക്യാമ്പസുകളിലും നഗരങ്ങളിലും കവലകളിലും ഒക്കെ ആലാമികളി, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയ വ്യതസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് എം. വി. ഐ. എം. വി. വിജയന്‍ ശ്രദ്ധേയനായിട്ടുണ്ട്.

റിപോര്‍ട്ട്: സുധീഷ് പുങ്ങംചാല്‍


Keywords: Kasaragod, Vellarikundu, Kerala, News, COVID-19, RTO, Office, Break the chain campaign in RTO office