Join Whatsapp Group. Join now!
Aster MIMS 10/10/2023

അടിയന്തിര ചികിത്സയ്ക്കായി എറണാകുളത്തെത്തിച്ച കുഞ്ഞ് മരണപ്പെട്ടു

അടിയന്തിര ചികിത്സയ്ക്കായി എറണാകുളത്തെത്തിച്ച കുഞ്ഞ് മരണപ്പെട്ടു. ബളാല്‍ സ്വദേശി രാജേഷ് -രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത് Kasaragod, Kerala, Kanhangad, News, Baby, Death, Baby died due to illness
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2020) അടിയന്തിര ചികിത്സയ്ക്കായി എറണാകുളത്തെത്തിച്ച കുഞ്ഞ് മരണപ്പെട്ടു. ബളാല്‍ സ്വദേശി രാജേഷ് -രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 23നാണ് അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞിനെ പരിയാരത്തു നിന്നും എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചത്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സോഷ്യല്‍ മീഡിയ സഹായത്തോടെയാണ് ആംബുലന്‍സില്‍ കുഞ്ഞിനെ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞ് മരണപ്പെട്ടത്. രാജേഷ് കുവൈത്തിലാണ്. ആംബുലന്‍സില്‍ ബളാലിലെ വീട്ടില്‍ എത്തിച്ച മൃതദേഹം മറവ് ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഗള്‍ഫ് ഘടകമാണ് ആംബുലന്‍സ് ഒരുക്കി നല്‍കിയത്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് കുടുംബത്തെ അനുശോചനം അറിയിച്ചു.
Kasaragod, Kerala, Kanhangad, News, Baby, Death, Baby died due to illness


Keywords: Kasaragod, Kerala, Kanhangad, News, Baby, Death, Baby died due to illness