city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് വാര്‍ത്തയുടെ റിപ്പോര്‍ട്ട് ഫലംകണ്ടു; മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലെ ജനങ്ങളുടെ കഷ്ട്ടപ്പാടുകള്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തി പരിഹാരമാര്‍ഗം ഉണ്ടാക്കുമെന്ന് എം. രാജഗോപാല്‍ എം എല്‍ എ; കൈവശ സ്ഥലത്തിന് പട്ടയം നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.05.2020) വെസ്റ്റ്എളേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട മുടന്തേന്‍പാറ കോളനിയില്‍ വീടില്ലാതെ നരകയാതന അനുഭവിക്കുന്നവരെ കുറിച്ചും ഇതിനിടയില്‍ വകുപ്പ് മന്ത്രി നല്‍കിയ വാഗദാനം നിറവേറ്റിയില്ല എന്ന ആരോപണവും കാസര്‍കോട്വാര്‍ത്തയിലൂട ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് എം. രാജഗോപാല്‍ എം എല്‍ എ വിഷയത്തില്‍ ഇടപെട്ടു. കോളനി നിവാസികളുടെ മുഴുവന്‍ പ്രശ്‌നങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുമെന്ന് എം എല്‍ എ പറഞ്ഞു. അതേസമയം കോളനി നിവാസികളുടെ കൈവശ സ്ഥലത്തിന് പട്ടയം നല്‍കുമെന്ന് വില്ലേജ് ഓഫീസറും അറിയിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലെ ദുരിത മനുഭവിക്കുന്ന മല വേട്ടുവര്‍ക്ക് ബളാലില്‍ വെച്ച് നടന്ന ആദിവാസി സംഗമത്തിനിടെ മന്ത്രി എ കെ ബാലന്‍ വാക്ദാനങ്ങള്‍ നല്‍കിയത് ഓര്‍ക്കുന്നുവെന്നും പിന്നീട് അതിന് നടപടി ഉണ്ടാകതിരുന്നതില്‍ വകുപ്പ് മന്ത്രിയെ തന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുമെന്നും, മുടന്തേന്‍ പാറയിലെദുരിതം പരിഹരിക്കുമെന്നും എം.എല്‍.എ രാജഗോപാല്‍ പറഞ്ഞു.

2017 നവംബര്‍ 27ന് ബളാലില്‍ വച്ചു നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് മുടന്തേന്‍ പാറയിലെ മല വേട്ടുവര്‍ക്ക് മന്ത്രിയുംപാര്‍ട്ടി നേതാക്കളും വാഗ്ദ്ധാനങ്ങളുടെ പെരുമഴ നല്‍കിയത്. ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടു വരെയായിരുന്നു അന്ന് ബളാലില്‍ നടന്ന ആദിവാസി സംഗമത്തില്‍ വെസ്റ്റ് എളേരി മുടന്‍തേന്‍പാറയിലെ ആദിവാസി വിഭാഗത്തില്‍ പ്പെട്ട മലവെട്ടുവര്‍ക്ക് പട്ടിക ജാതി -പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ വാഗ്ദാനം നല്‍കിയത്.

തനതു കലാരൂപമായ മംഗലം കളിയിലൂടെയാണ് മന്ത്രിയെവരവേറ്റത്. മുടന്തന്‍പാറ കോളനിയിലെ 35കുടുംബങ്ങള്‍ക്ക് അന്നത്തെ ഊര് മൂപ്പന്‍രാഘവന്റെ തുടി യില്‍ താളമിട്ടാണ് മന്ത്രി വാഗ്ദ്ധാനം നല്‍കിയത്. താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് വീടും, വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിയും, കുടി വെള്ളവും മുടന്തേന്‍ പാറയില്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.തനതു വേഷത്തില്‍ അമ്പത്തിഅഞ്ചുകാരി ലക്ഷ്മിയും പതിനേഴു കാരി സിനുവും പിഴക്കാത്ത ചുവടുകളുമായി മന്ത്രിക്കു മുന്നില്‍ മംഗലം കളി അവതരിപ്പിച്ചപ്പോള്‍മന്ത്രിയും മതിമറന്ന് ആസ്വദിച്ചു. വേദിക്കുപുറത്തു വെയിലത്ത് കസേരയിട്ടിരുന്ന മന്ത്രി ഇടയ്‌ക്കൊന്നു ഊരു മൂപ്പന്റെ തുടിയില്‍ താളമിടുകയും ചെയ്തു.

അരമണിക്കൂര്‍ നേരം മംഗലം കളിയിലുംതുടിപ്പാട്ടിലും മുഴുകിയ മന്ത്രിഅവര്‍ക്കരികിലെത്തിയാണ് പരാതികള്‍ കേട്ടത്.
പരാതി കേള്‍ക്കാന്‍ അവര്‍ക്കൊപ്പം വെയിലത്തു നിന്ന മന്ത്രി എ.കെ ബാലന്‍ അവിടെ വച്ചു തന്നെ പരാതികള്‍ രേഖാമൂലം എഴുതി വാങ്ങുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപെട്ടവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. മന്ത്രിക്കൊപ്പം എം. രാജഗോപാല്‍ എം. എല്‍. എയും ഉണ്ടായിരുന്നു.
കാസര്‍കോട് വാര്‍ത്തയുടെ റിപ്പോര്‍ട്ട് ഫലംകണ്ടു; മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലെ ജനങ്ങളുടെ കഷ്ട്ടപ്പാടുകള്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തി പരിഹാരമാര്‍ഗം ഉണ്ടാക്കുമെന്ന് എം. രാജഗോപാല്‍ എം എല്‍ എ; കൈവശ സ്ഥലത്തിന് പട്ടയം നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍

കൈവശ സ്ഥലത്തിന് പട്ടയം നല്‍കും:വെസ്റ്റ് എളേരി വില്ലേജ് ഓഫീസര്‍ അനില്‍ ഫിലിപ്പ് വെസ്റ്റ് എളേരി വില്ലേജില്‍ മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയില്‍ ഉള്ളവര്‍ക്ക് കൈവശ സ്ഥലത്തിന്റെ പട്ടയം അനുവദിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് എളേരി വില്ലേജ് ഓഫീസര്‍ അനില്‍ ഫിലിപ്പ് പറഞ്ഞു. സ്വന്തമായി ഭൂമി ഇല്ല എന്നതിന്റെ പേരില്‍ ആരും തന്നെ വിഷമിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഭൂമി കണ്ടു പിടിച്ചുനിലവില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ലഭ്യ മാക്കാന്‍ വരും ദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്നും വെസ്റ്റ് എളേരി വില്ലേജ് ഓഫീര്‍ വ്യക്തമാക്കി.

സുധീഷ് പുങ്ങംചാല്‍




Keywords: Kasaragod, Vellarikundu, Kerala, News, MLA, Authorities intervened problems of Mudanthanpara colony

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL