പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍
May 30, 2020, 18:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2020) പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഒഴിഞ്ഞ വളപ്പ് രാജീവ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ പി നൗഷാദിനെ (40)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് കണ്ട്രോള് റൂം എ എസ് ഐ സുരേഷ് ബാബുവാണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
തീരദേശ മേഖലങ്ങളില്‍ പട്രോളിംഗ് നടത്തുകയായിരുന്നു സുരേഷ് ബാബുവും സംഘവും. ഇതിനിടെയാണ് നൗഷാദിനെ അജാനൂര്‍ കടപ്പുറം വായനശാലാ മുക്കിനു സമീപം മദ്യലഹരിയില്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്തിയ ശേഷം അക്രമിക്കുകയുമായിരുന്നു. ഇരുപതു മിനുറ്റോളം പോലീസിനെതിരെ കയ്യേറ്റം നടന്നതായി പറയുന്നു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod, Kanhangad, Kerala, News, Police, Attack, Arrest, Attack against Police officer; accused arrested