city-gold-ad-for-blogger
Aster MIMS 10/10/2023

ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തുക തിരികെ വേണമെന്ന് 97 പേര്‍, സർക്കാർ മടക്കിനൽകിയത് 55.18 ലക്ഷം രൂപ

തിരുവനന്തപുരം: (www.kasargodvartha.com 19.05.2020) പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് 97 പേര്‍. കേരളത്തില്‍ നിന്നുള്ള16 പേരും പണം തിരികെ ആവശ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. 55.18 ലക്ഷം രൂപയാണ് ഇവരെല്ലാം കൂടി നല്‍കിയത്. മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്. 4,95,000 രൂപയാണ് ഇയാള്‍ക്ക് തിരികെ നല്‍കുക.

2018 ലെ പ്രളയകാലത്ത് 4900 കോടി രൂപ സർക്കാരിനു ലഭിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി പണമടയ്ക്കാൻ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതും അന്നാണ്. പണം ഓൺലൈനായി കൈമാറിയപ്പോൾ വന്ന പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്ന് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ പറയുന്നു. തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയെന്നു കാട്ടി ബാക്കി തിരികെ ആവശ്യപ്പെട്ടവരുമുണ്ട്.
ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തുക തിരികെ വേണമെന്ന് 97 പേര്‍, സർക്കാർ മടക്കിനൽകിയത് 55.18 ലക്ഷം രൂപ

2018 ലെ പ്രളയകാലത്ത് രാജ്യത്തെ ഒട്ടേറെ കോടതികൾ പ്രതികളോടു മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കു പണമടയ്ക്കാൻ നിർദേശിച്ചിരുന്നു. ഇങ്ങനെ പണമടച്ചവർ രസീത് കോടതിയിൽ‌ ഹാജരാക്കിയ ശേഷം തുക തിരികെ വാങ്ങുകയാണെന്ന സംശയവുമുണ്ട്. ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയുമുണ്ട്. നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയ വിവരം ഈ  വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് സർക്കാർ പണം തിരികെ നൽകുന്നത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.


Keywords:  Thiruvananthapuram, Kerala, news, COVID-19, 97 demanded to refund their relief fund

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL