നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍: (www.kasargodvartha.com 23.05.2020) നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപം ചട്ടഞ്ചാല്‍ - കോളിയടുക്കം റോഡിലാണ് അപകടം. ചട്ടഞ്ചാല്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.

ഒരു യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് കാറുകള്‍ മത്സര ഓട്ടം നടത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kasaragod, Chattanchal, Kerala, News, Accident, Injured, Car, 2 injured in car accident

Keywords: Kasaragod, Chattanchal, Kerala, News, Accident, Injured, Car, 2 injured in car accident
Previous Post Next Post