Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് 19: എ എ വൈ, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ എ എ വൈ , മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് ജില്ലാ Kasaragod, Kerala, news, Top-Headlines, Ration Card, COVID-19, Will supply more ration for AAY card holders: District collector
കാസര്‍കോട്: (www.kasargodvartha.com 08.04.2020) കോവിഡ് 19 പശ്ചാത്തലത്തില്‍ എ എ വൈ , മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അധിക വിഹിതം ഏപ്രില്‍ 21 മുതല്‍ എ എ വൈ മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് ഒരു അംഗത്തിന് അഞ്ച് കിലോഗ്രാം അരി എന്ന തോതില്‍ വിതരണം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച 17 ഇനങ്ങള്‍ അടങ്ങിയ 1000 രൂപ വിലവരുന്ന സൗജന്യ  പലവ്യഞ്ജന കിറ്റ് ആദ്യ ഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് ഏപ്രില്‍ ഒമ്പതു മുതല്‍ റേഷന്‍ കടകള്‍ മുഖേന വിതരണം നടത്തും.


Keywords: Kasaragod, Kerala, news, Top-Headlines, Ration Card, COVID-19, Will supply more ration for AAY card holders: District collector
  < !- START disable copy paste -->