city-gold-ad-for-blogger
Aster MIMS 10/10/2023

അതിര്‍ത്തി പ്രശ്‌നം; കേരള ഹൈക്കോടതി ഉത്തരവിനെതിരെ മംഗളൂരുവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിലേക്ക്

മംഗളൂരു: (www.kasargodvartha.com 03.04.2020) കാസര്‍കോട്- മംഗളൂരു ദേശീയപാത തുറക്കണമെന്ന കേരള ഹോക്കോടതി ഉത്തരവിനെതിരെ മംഗളൂരുവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിലേക്ക്. യൂത്ത് കോണ്‍ഗ്രസ് ദക്ഷണി കന്നഡ ജില്ലാ പ്രസിഡണ്ട് മിഥുന്‍ റായ് ആണ് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് നൂലി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഏഴ് രോഗികളാണ് കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. ഇതോടെ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേശീയപാത അതിര്‍ത്തിയില്‍ അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അതിര്‍ത്തി തുറക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പാലിച്ചില്ല. വഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തമായി ഇടപെടണമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചു.

അതിര്‍ത്തി പ്രശ്‌നം; കേരള ഹൈക്കോടതി ഉത്തരവിനെതിരെ മംഗളൂരുവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയിലേക്ക്

കാസര്‍കോട്ട് കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കര്‍ണാടക അതിര്‍ത്തി അടച്ചിട്ടത്. ആംബുലന്‍സുകളെ പോലും കടന്നുപോവാന്‍ സമ്മതിക്കുന്നില്ല. അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഭീഷണിയാവുമെന്നും അതുകൊണ്ട് ഈ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് മിഥുന്‍ റായ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ബി ജെ പി എം പി നളീന്‍ കുമാര്‍ കട്ടീല്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തെ പരിഹസിക്കുന്ന തരത്തില്‍ രംഗത്തെത്തിയിരുന്നു. രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ തന്നെ കാസര്‍കോട്ട് ഒരുക്കണമെന്നായിരുന്നു നളീന്‍ കുമാര്‍ കട്ടീലിന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് അതിര്‍ത്തി തുറക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


Keywords: Kasaragod, Kerala, News, High-Court, Karnataka, Mangalore, State border opening - Mithun Rai challenges Kerala HC order

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL