city-gold-ad-for-blogger
Aster MIMS 10/10/2023

ഗണിതത്തില്‍ നിന്ന് പ്രയാണം തുടങ്ങിയ രഘുനാഥന്‍ മാസ്റ്റര്‍ക്ക് ഇനി മറ്റൊരു പദവി കൂടി

ചട്ടഞ്ചാല്‍: (www.kasargodvartha.com 01.04.2020) 1990ല്‍ നവോദയയില്‍ ഗണിത ശാസ്ത്ര അധ്യാപകനായി തുടങ്ങിയ രഘുനാഥന്‍ മാസ്റ്റര്‍ക്ക് ഇനി മറ്റൊരു പദവി കൂടി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ച ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്നു മുതല്‍ ഗണിത ശാസ്ത്ര അധ്യാപകനായി തുടരുകയാണ് രഘുനാഥന്‍ മാസ്റ്റര്‍.

ഗണിത ശാസ്ത്ര വിഭാഗത്തില്‍ സംസ്ഥാന തല അധ്യാപക പരിശീലകന്‍, എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് നിര്‍മ്മാണ കമ്മിറ്റിയംഗം, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷയുടെ ചീഫ്, മൂല്യ നിര്‍ണയ ക്യാമ്പ് കോര്‍ഡിനേറ്റര്‍ എന്നീ നിലയില്‍ കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനി അധ്യാപനത്തോടൊപ്പം പ്രിന്‍സിപ്പല്‍ ചുമതലയും രഘുനാഥന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

ഗണിതത്തില്‍ നിന്ന് പ്രയാണം തുടങ്ങിയ രഘുനാഥന്‍ മാസ്റ്റര്‍ക്ക് ഇനി മറ്റൊരു പദവി കൂടി

ഗണിത ശാസ്ത്ര വിഷയത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയനായ അധ്യാപകനായ കെ.വി രഘുനാഥന്‍ ഉദുമ പടിഞ്ഞാര്‍ സ്വദേശിയാണ്. സാമൂഹ്യ, സാംസ്‌കാരിക മേഖലയിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മികച്ച സംഘാടകന്‍ കൂടിയാണ്.


Keywords: Kasaragod, Kerala, News, Chattanchal, School, Navodaya, Raghunadhan master now principal of Chattanchal HSS

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL