city-gold-ad-for-blogger
Aster MIMS 10/10/2023

കൊവിഡ് -19 നിരീക്ഷണത്തില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

(www.kasargodvartha.com 01.04.2020) 1)രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധമാര്‍ഗമായി 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ തുടരണം.

2)വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ വായുസഞ്ചാരമുള്ള മുറികള്‍ തെരഞ്ഞെടുക്കണം. എ സി മുറികള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

3) നിരീക്ഷണത്തില്‍ ഉള്ളവര്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ പ്രത്യേകമായി ഉപയോഗിക്കണം

4) വസ്ത്രങ്ങള്‍, ടൗവ്വല്‍, കിടക്കവിരികള്‍ എന്നിവ ഉപയോഗശേഷം പ്രത്യേകം അലക്കി ഉണക്കുക. മുറിയില്‍ ബ്ലീച്ചിങ് പൗഡര്‍ ലായനി തയ്യാറാക്കി വസ്ത്രങ്ങള്‍ അതിലിടുക.

 5)നിരീക്ഷണത്തില്‍ ഉള്ളവര്‍ വീട്ടിലുള്ള ഒരാളുമായി മാത്രമേ ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാന്‍ പാടുള്ളൂ.

6) 60 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ,മറ്റുരോഗമുള്ളവര്‍, എന്നിവര്‍ യാതൊരു കാരണവശാലും രോഗിയുമായി സമ്പര്‍ക്കം അരുത്.

7) രോഗിയും രോഗിയെ പരിചരിക്കുന്നവരും  മാസ്‌ക് ധരിക്കുക. ഉപയോഗിച്ച മാസ്‌ക്കു കള്‍ ശരിയായ രീതിയില്‍ നശിപ്പിക്കുക. രോഗി ഉപയോഗിച്ച മാസ്‌കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

8)നിരീക്ഷണത്തിലുള്ള വരും പരിചരിക്കുന്നവരും ഇടയ്ക്കിടെ സോപ്പ് അല്ലെങ്കില്‍ സാനിറ്റിസര്‍ ഉപയോഗിച്ച് കൈ കഴുകണം.

9) രോഗബാധിതര്‍, വിദേശത്തുനിന്നു വന്നവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലുംപുറത്തിറങ്ങരുത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.

 കൊവിഡ് -19 നിരീക്ഷണത്തില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Obey these things those who under surveillance of Covid-19

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL