Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ലക്ഷണങ്ങളുമില്ലാത്തവരും; വേണം കൂടുതല്‍ ജാഗ്രത

കാസര്‍കോട്ട് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ലക്ഷണങ്ങളുമില്ലാത്തവരും. ഇതോടെ കൂടുതല്‍ ജാഗ്രത Kasaragod, Kerala, News, COVID-19, Patient's, Top-Headlines, Trending, No symptoms for covid patients
കാസര്‍കോട്: (www.kasargodvartha.com 02.04.2020) കാസര്‍കോട്ട് കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ലക്ഷണങ്ങളുമില്ലാത്തവരും. ഇതോടെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 120 പേരാണ് കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. യാതൊരു ലക്ഷണങ്ങളുമില്ലാതെ ദുബൈയില്‍ നിന്നുമെത്തിയതിന്റെ പേരില്‍ ടെസ്റ്റിന് നല്‍കിയ പലര്‍ക്കുമാണ് ഇപ്പോള്‍ പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവര്‍ക്ക് ഒരു രോഗലക്ഷണങ്ങളും ഉണ്ടായില്ല.

Kasaragod, Kerala, News, COVID-19, Patient's, Top-Headlines, Trending, No symptoms for covid patients

8971 പേരാണ് കാസര്‍കോട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 177 പേര്‍ ആശുപത്രിയിലും 8794 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയിലെ അടിയന്തിര സാഹചര്യം നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കോവിഡ് കെയര്‍ സെന്റര്‍ ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ 1109 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 738 പേരുടെ ഫലം ലഭിച്ചു. ഇനി 371 പേരുടെ ഫലം ലഭിക്കാനുണ്ട്.


Keywords: Kasaragod, Kerala, News, COVID-19, Patient's, Top-Headlines, Trending, No symptoms for covid patients