city-gold-ad-for-blogger
Aster MIMS 10/10/2023

പ്രകോപനപരമായ നീക്കങ്ങളുമായി വീണ്ടും കര്‍ണാടക; കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുതെന്ന് മംഗളൂരുവിലെ ആശുപത്രികള്‍ക്ക് നോട്ടീസ്; രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട്ട് തന്നെ ഒരുക്കണമെന്ന് ബി ജെ പി എം പി

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുതെന്ന് മംഗളൂരുവിലെ ആശുപത്രികള്‍ക്ക് നോട്ടീസ്. മംഗളൂരുവിലുള്ള എ ജെ ആശുപത്രി, ഫാദര്‍ മുള്ളര്‍ ആശുപത്രി, കസ്തൂര്‍ബ ആശുപത്രി, യേനപ്പോയ മെഡിക്കല്‍ കോളജ്, ശ്രീനിവാസ, ഹെഗ്‌ഡെ, കെ വി ടി മെഡിക്കല്‍ കോളജ് തുടങ്ങി ഏഴ് ആശുപത്രികള്‍ക്കാണ് ദക്ഷിണ കന്നഡ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരില്‍ നോട്ടീസ് ലഭിച്ചത്.
പ്രകോപനപരമായ നീക്കങ്ങളുമായി വീണ്ടും കര്‍ണാടക; കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുതെന്ന് മംഗളൂരുവിലെ ആശുപത്രികള്‍ക്ക് നോട്ടീസ്; രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട്ട് തന്നെ ഒരുക്കണമെന്ന് ബി ജെ പി എം പി

അതേസമയം കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന് പറഞ്ഞ് ദക്ഷിണ കന്നഡ എം പിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തി. അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകം വലിയ വില കൊടുക്കേണ്ടിവരും. കേരളത്തിലെ രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട് തന്നെ ഒരുക്കണമെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ അടക്കം ഒരു വാഹനവും പുറത്തിറക്കരുതെന്നാണ് നിര്‍ദേശം.


Keywords: Kasaragod, News, Kerala, Patient's, Treatment, hospital, Medical College, health, Nalin Kumar Kateel resist opening Karnataka border

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL