കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ 2 വ്യക്തികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല; മുന്‍ കലക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്
Apr 6, 2020, 12:33 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ രണ്ട് വ്യക്തികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. മുന്‍ കലക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് മുന്‍ കലക്ടര്‍മാരായ ജീവന് ബാബുവിനും മുഹമ്മദ് സഗീറിനും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കി തിങ്കളാഴ്ച മെഡിക്കല്‍ കോളജ് തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് തുറക്കാനിരിക്കെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി എം എല്‍ എ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു തുളളി വിയര്‍പ്പു പോലും ചെലവഴിക്കാത്തവര്‍ എന്തെല്ലാമാണ് ഇപ്പോള്‍ പറയുന്നത്. എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ രണ്ടു വ്യക്തികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. കൊട്ടും കുരവയും ഇല്ലാതെ പ്രശസ്തി ആഗ്രഹിക്കാതെ കാസര്‍കോട് മെഡിക്കല്‍ കോളേജിനു വേണ്ടി നമ്മോടൊപ്പം നിന്ന രണ്ടു മുന്‍ ജില്ലാ കളക്ടര്‍മാര്‍ അവരുടെ കാലത്താണ് കാസര്‍കോട് പാക്കേജില്‍ നിന്നു 25 കോടിയും നബാര്‍ഡില്‍ നിന്നു 68 കോടി 45 ലക്ഷവും അനുവദിച്ചു കിട്ടിയത്. ജനങ്ങളെയും ജനപ്രധിനിധികളെയും ചേര്‍ത്ത്പിടിച്ചു അവര്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ടാണ് കോവിഡ് 19 ദുരിതബാധിതരെ സഹായിക്കാന്‍ പറ്റുന്നവിധത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ഈ നിലയിലെങ്കിലും ആക്കിത്തിര്‍ക്കാന്‍ സാധിച്ചത്. ആ കളക്ടര്‍മാര്‍ മറ്റാരുമല്ല ശ്രീ മുഹമ്മദ് സഗീരും ശ്രീ ജീവന് ബാബുവും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, District Collector, N.A.Nellikunnu, Social-Media, NA Nellikkunnu MLA's Facebook post with appreciate former collectors of Kasaragod
< !- START disable copy paste -->