സൗജന്യ റേഷന്‍ അരി ലഭിക്കേണ്ട രാമകൃഷ്ണനും ഷാഹിദയും വേവലാതിയില്‍; മുഹാജിറും റാഷിദും സഹായഹസ്തവുമായെത്തി

പളളിക്കര: (www.kasargodvartha.com 03.04.2020) സൗജന്യ റേഷന്‍ അരി റേഷന്‍ വിതരണത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ആയിരുന്നു രാമകൃഷ്ണനും ഷാഹിദയ്ക്കും ലഭിക്കേണ്ടത്. രാവിലെ അരി ആര് എത്തിക്കും എന്ന വേവലാതിയായിരുന്നു ഇവര്‍ക്ക്. ഒരു ഭാഗം തളര്‍ന്ന ചെറുപ്പക്കാരനായ രാമകൃഷ്ണനും, പൂച്ചക്കാട് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി വാര്‍പ്പ് തൊഴിലാളി അബ്ദുര്‍ റഹ് മാന്റെ ഭാര്യ രോഗബാധിതയായ ഷാഹിദയും എങ്ങനെ അരി എത്തിക്കും എന്ന് ആശങ്കപ്പെട്ടപ്പോള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാടിനെ ബന്ധപ്പെട്ടു.

Kasaragod, Kerala, News, Helping hands, Pallikara-panchayath, Mujahir and Rashid's help for poor

ഉടന്‍ തന്നെ കോറോണ സംബന്ധമായി പള്ളിക്കര പഞ്ചായത്ത് നിയോഗിച്ച യൂത്ത് വളണ്ടിയര്‍മാരായ മുഹാജിറിനെയും, റാഷിദ് കല്ലിങ്കാലിനെയും ബന്ധപ്പെടുകയും നീണ്ട ക്യൂവില്‍ നിന്നും സമയബന്ധിതമായി വീട്ടില്‍ അരിയെത്തിയപ്പോള്‍ രാമകൃഷ്ണന് സന്തോഷം ഇരട്ടിയായി. കാരണം റേഷന്‍ അരിയോടൊപ്പം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റും ഈ സാമൂഹിക പ്രവര്‍ത്തകര്‍ രാമകൃഷ്ണന്റെ കുടുംബത്തിന് നല്‍കി. ഷാഹിദയ്ക്ക് നേരത്തെ തന്നെ കിറ്റ് എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവര്‍ രണ്ട് പേരും ചേര്‍ന്ന് റേഷന്‍ ഷോപ്പില്‍ പോകാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങള്‍ക്കാണ്  റേഷന്‍ വീട്ടില്‍ എത്തിച്ച് മാതൃകയായത്.
Kasaragod, Kerala, News, Helping hands, Pallikara-panchayath, Mujahir and Rashid's help for poor

രോഗികളായവരുടെയും വീട്ടില്‍ പുരുഷന്മാരായ മുതിര്‍ന്നവര്‍ ഇല്ലാത്തവരുടെ വീടുകളിലാണ് ഇവര്‍ നന്മ ചെയ്യാനെത്തിയത്. കൂടാതെ നിത്യവും കഴിക്കുന്ന മരുന്ന് ലഭിക്കാത്ത നിരവധി പേര്‍ക്ക് ഓരോ ദിവസങ്ങളിലായി മരുന്ന് എത്തിക്കുകയും ചെയ്യുന്നുണ്ട്. മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവരുടെ അഭിരുചികൊത്ത ഭക്ഷണ കിറ്റും മുറതെറ്റാതെ ഈ യുവാക്കള്‍ എത്തിക്കുകയാണ്. പഞ്ചായത്ത് നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ വഴിയുള്ള ഭക്ഷണ വിതരണത്തിലും ഇവര്‍ മുന്നിലുണ്ട്.

Kasaragod, Kerala, News, Helping hands, Pallikara-panchayath, Mujahir and Rashid's help for poor
പൂച്ചക്കാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി കൂടിയാണ് സാമൂഹിക പ്രവര്‍ത്തകനായ മുഹാജിര്‍ പൂച്ചക്കാട്. മുസ്ലിം ലീഗ് കല്ലിങ്കാല്‍ ശാഖ ജനറല്‍ സെക്രട്ടറിയും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസുറാബിയുടെ ഭര്‍ത്താവ് കൂടിയാണ് റാഷിദ്. എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും ഈ കാലയളവില്‍ റേഷന്‍ അരി, മരുന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങള്‍ അര്‍ഹരായവര്‍ക്ക് വാങ്ങി കൊടുക്കുമെന്ന് ഇവര്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു.


Keywords: Kasaragod, Kerala, News, Helping hands, Pallikara-panchayath, Mujahir and Rashid's help for poor
Previous Post Next Post