city-gold-ad-for-blogger
Aster MIMS 10/10/2023

#മിഷൻ കാസർകോട്: കൈ പിടിച്ചുയർത്താം കാസർകോടിനെ, ഒന്നിച്ചുചേരാം ഈ യജ്ഞത്തിൽ, ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക വികസനത്തിനായി കൂട്ടായ്മ ഒരുങ്ങുന്നു

കാസർകോട്: (www.kasargodvartha.com 01.04.2020) കൊറോണയെത്തുടർന്ന് അയൽ സംസ്ഥാനത്തുനിന്നും നേരിട്ട ദുരനുഭവം മറികടക്കാനും കാസർകോടിനെ പുതിയ ദിശയിലേക്ക് കൈ പിടിച്ചുയർത്താനും കൂട്ടായ്മകൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള പ്രചാരണ ക്യാമ്പയിനുകൾക്ക് സമൂഹ മാധ്യമങ്ങളിൽ തുടക്കമായി. കൊറോണ വൈറസ് ബാധയെത്തുടർന്ന് രോഗികളെ തടഞ്ഞും അതിർത്തി അടച്ച് ചരക്കുനീക്കം ഇല്ലാതാക്കിയും കാസർകോടിനെ ഒറ്റപ്പെടുത്തിയ ദുരനുഭവത്തിൽ നിന്നാണ് പുതിയ നീക്കത്തിന് ജില്ലയിലെ ചെറുപ്പക്കാരുടെ സംഘം പുതിയ ദൗത്യവുമായി ഇറങ്ങിയത്. തടഞ്ഞു നിർത്തേണ്ടവരല്ല ഒന്നിച്ചു നിൽക്കേണ്ടവരാണ് എന്ന സന്ദേശമാണ് കൂട്ടായ്മ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും ആരോഗ്യ മേഖലയിൽ സ്വയം പര്യാപ്തമാക്കാനും സംസ്ഥാന സർക്കാറിന്റെ ഇടപെടൽ വേണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.

തലപ്പാടിയിൽ അതിർത്തി അടച്ചുപൂട്ടിയിടുകയും ആംബുലൻസ് അടക്കവുള്ളവ തടയുകയും ചെയ്തതിനാൽ ആറു പേരാണ് മൂന്ന് ദിവസത്തിനിടെ മരിച്ചത്. കർണാടകത്തിന്റെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനത്തിൽ ജനങ്ങൾ ആകെ കടുത്ത പ്രതിഷേധത്തിലാണ്.  ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എത്രയും വേഗം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതിനും പെരിയ കേന്ദ്ര സർവകലാശാലയോട് ചേര്‍ന്ന് നിർമിക്കുമെന്ന് വാഗ്ദാനംചെയ്ത മെഡിക്കല്‍ കോളേജ് യാഥാർഥ്യമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂട്ടായ്മയും രൂപപ്പെട്ടു. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരന്തര സമ്മർദ്ദം ചെലുത്താൻ കാസർകോട് തയ്യാറെടുത്തുകഴിഞ്ഞു.

അത്യാസന്ന നിലയിലുള്ള രോഗികളെ അടക്കം അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുന്ന കർണാടകയുടെ നിലപാടിൽ കേരള സർക്കാരിനും കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിരുന്നു. കർണാടകത്തിന്റെ നടപടിക്കെതിരെ രണ്ടു തവണ കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടും പ്രശ്ന പരിഹാരത്തിനുള്ള ആത്മാർത്ഥശ്രമം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കാസർകോട് അത്യാധുനിക സൗകര്യത്തോടു കൂടിയ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.  ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്, കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിലെ തേജസ്വിനി ഹില്‍സില്‍ മെഡിക്കല്‍ കോളേജ് എന്നിവ യാഥാർഥ്യമായാൽ ആതുര ശുശ്രൂഷാ രംഗത്ത് കാസർകോട് സ്വയം പര്യാപ്തമാകുമെന്നുറപ്പാണ്. ഏതാനും ദിവസങ്ങൾക്കകം ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിന് പ്രവർത്തനാനുമതി കൊടുത്താൽ 50 ശതമാനത്തിലേറെ ആശ്വാസമാകും. ഒപ്പം പെരിയയിലെ തേജസ്വിനി ഹില്‍സില്‍ മെഡിക്കല്‍ കോളേജിന് ആവശ്യമായ ഭൂമി ലഭ്യമാണ്. കേന്ദ്രസർവകലാശാല മെഡിക്കല്‍ കോളേജിനായി നാടൊന്നാകെ ശബ്ദിക്കേണ്ട സമയം ആണിതെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു.

പച്ചക്കറികൾക്കും മറ്റും മറ്റുള്ളവരെ ആശ്രയിക്കുന്ന കീഴ്വഴക്കത്തിൽ നിന്ന് നമ്മൾ പിന്മാറിയെ പറ്റുകയുള്ളുവെന്നും കൂട്ടായ്മകൾ ചൂണ്ടികാട്ടുന്നു. ഇത്തരത്തിൽ ഒത്തൊരുമിച്ച് നിൽക്കുകയാണെങ്കിൽ വരും നാളുകളിലെങ്കിലും ആരുടേയും ദാക്ഷിണ്യത്തിനു കാത്തുനിൽക്കേണ്ട ഗതികേട് ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലെ സാഹചര്യം അതിനുള്ള നിലമൊരുക്കുമെന്നും കൂട്ടായ്മയിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്നും ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

എന്തായാലും നാം ചെയ്യേണ്ടത് കാസർകോടിന്റെ വികസനത്തിന് വേണ്ട പ്രവൃത്തികൾ തന്നെയാണ്. സ്വന്തം സംസ്ഥാനത്തെ ജനതയെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് നിബന്ധനകൾ ശക്തമാക്കിയതെന്ന് കർണാടക അധികൃതർ പറയുന്നു. കർണാടകത്തോട് വെറുപ്പോ ദേഷ്യമോ ഒന്നുമല്ല നമുക്ക് വേണ്ടത്, മറിച്ച് നമ്മുടെ നാടിനെ എങ്ങനെ കൈ പിടിച്ചുയർത്താമെന്ന സുവ്യക്തവും കൃത്യനിഷ്ഠയാർന്ന പദ്ധതികളും പ്രവർത്തനങ്ങളുമാണ്. അതിനു വേണ്ടിയുള്ളതാകണം കൂട്ടായ്മകളുടെ വരും നാളുകളിലെ പ്രവർത്തനം. ഇപ്പോഴത്തെ സർക്കാർ നിലപാട് എന്തുതന്നെയായാലും കർണാടകയുടെ മനസ്സും ജനങ്ങളും കാസർകോടിൻ്റെ വികസന മുറവിളിക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Also Read:
"മിഷൻ കാസർകോട്" വരൂ, നമുക്കൊരുമിച്ചു ശബ്ദിക്കാം

#മിഷൻ കാസർകോട്: കൈ പിടിച്ചുയർത്താം കാസർകോടിനെ, ഒന്നിച്ചുചേരാം ഈ യജ്ഞത്തിൽ, ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക വികസനത്തിനായി കൂട്ടായ്മ ഒരുങ്ങുന്നു


Keywords:  Kasaragod, Kerala, news, Top-Headlines, Trending, Mission Kasaragod forming fellowship
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL