Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് കാലത്ത് വീട്ടുകാരുടെ ആവശ്യങ്ങള്‍ കേട്ട് ഞെട്ടി സേവന രംഗത്തുള്ള വളണ്ടിയര്‍മാര്‍; 10 പാക്കറ്റ് ഗോള്‍ഡ് കിംഗ് സിഗരറ്റും രണ്ട് വലിയ തണ്ണിമത്തനും രണ്ട് കിലോ ആപ്പിളും ഉടന്‍ എത്തിക്കണം, തങ്ങള്‍ നിങ്ങളുടെ വീട്ടു ജോലിക്കാരല്ലെന്ന് തിരിച്ചടിച്ച് യുവാക്കള്‍

കോവിഡ് കാലത്ത് വീട്ടുകാരുടെ ആവശ്യങ്ങള്‍ കേട്ട് അമ്പരന്ന് സേവന രംഗത്തുള്ള വളണ്ടിയര്‍മാര്‍. സാമാന്യയുക്തിക്ക് നിരക്കാത്ത Kasaragod, Kerala, news, Top-Headlines, Trending, COVID-19, Lock down Talks of Kasaragod
കാസര്‍കോട്: (www.kasargodvartha.com 10.04.2020) കോവിഡ് കാലത്ത് വീട്ടുകാരുടെ ആവശ്യങ്ങള്‍ കേട്ട് അമ്പരന്ന് സേവന രംഗത്തുള്ള വളണ്ടിയര്‍മാര്‍. സാമാന്യയുക്തിക്ക് നിരക്കാത്ത സ്വന്തം വീട്ട് ജോലിക്കാരോട് ആജ്ഞാപിക്കുന്നത് പോലെയാണ് പലരും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്.

10 പാക്കറ്റ് ഗോള്‍ഡ് കിംഗ് സിഗരറ്റും രണ്ട് വലിയ തണ്ണിമത്തനും രണ്ട് കിലോ ആപ്പിളും ഉടന്‍ എത്തിക്കണമെന്നായിരുന്നു ഒരു വീട്ടുകാരുടെ ഓര്‍ഡര്‍. തങ്ങള്‍ നിങ്ങളുടെ വീട്ടു ജോലിക്കാരല്ലെന്ന് അതേ നാണയത്തില്‍ യുവാക്കള്‍ തിരിച്ചടിച്ചു.

സ്വന്തം സ്‌കൂട്ടറില്‍ പെട്രോള്‍ അടിച്ച് പ്രയാസപ്പെടുന്ന ജനങ്ങള്‍ക്ക് സഹായം ചെയ്യാനിറങ്ങുന്ന തങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ നേരിടുന്നത് വിഷമമുണ്ടാക്കുന്നതായി ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ പറഞ്ഞു. ബിവറേജ് തുറന്നിട്ടുണ്ടെങ്കില്‍ മദ്യവും ഇവര്‍ വീട്ടിലെത്തിക്കാന്‍ പറയുമായിരുന്നുവെന്ന് മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്‍ പറഞ്ഞു.

ഡബിള്‍ ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ചെറിയ സ്‌കൂട്ടറില്‍ പലപ്പോഴും പോലീസിന്റെ ആട്ടും തുപ്പും വരെ സഹിച്ച് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നവര്‍ക്കാണ് സേവനത്തിനിടയില്‍ ഇത്തരം കൈപ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

പലരും അരിയും പഞ്ചസാരയും ഉപ്പും മുളകും പോലുള്ള അവശ്യസാധനങ്ങള്‍ക്ക് വേണ്ടി വേവലാതിപ്പെടുമ്പോഴാണ് ചിലര്‍ ഗോള്‍ഡ് കിംഗ് സിഗരറ്റും വലിച്ച് ജീവിതം ആസ്വദിക്കുന്നതെന്നാണ് വളണ്ടിയര്‍മാര്‍ പറയുന്നത്. അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക്  സേവനം ചെയ്യാന്‍ പോലും സമയം കിട്ടാതിരിക്കുമ്പോഴാണ് ഒഴിവാക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ചിലര്‍ ഓര്‍ഡര്‍ ചെയ്ത് സന്നദ്ധ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നത്.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Lock down Talks of Kasaragod
  < !- START disable copy paste -->