city-gold-ad-for-blogger
Aster MIMS 10/10/2023

സാലറി ചാലഞ്ച്: നിര്‍ബന്ധ പിരിവ് പാടില്ലെന്ന് ഐ എന്‍ ടി യു സി

കാസര്‍കോട്:  (www.kasargodvartha.com 02.04.2020) കോവിഡ്-19 പ്രതിസന്ധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ നിന്നും വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമായ  കെ പി ധനപാലന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഷാഹുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
സാലറി ചാലഞ്ച്: നിര്‍ബന്ധ പിരിവ് പാടില്ലെന്ന് ഐ എന്‍ ടി യു സി
അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ട വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍, ഈ പ്രതിസന്ധി ഘട്ടത്തിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താന്‍വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച്
പ്രളയകാലത്ത് ദുരന്ത മേഖലയില്‍ അടക്കം 24 മണിക്കൂറും കര്‍മനിരതരായിരുന്നു. ജോലിക്ക് ശമ്പളം അവകാശമാണ്. അത് സമ്മതം കൂടാതെ പിടിച്ചെടുക്കാന്‍ സമ്മതിക്കുകയില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

വര്‍ക്‌മെന്‍ വിഭാഗത്തിപെട്ട വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് ഐ ഡി ആക്ട് പ്രകാരമുള്ള വേജസാണ്., അത് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെയോ, ബോര്‍ഡ് ഉത്തരവിലൂടെയോ പിടിച്ചെടുക്കാന്‍ സാധ്യമല്ല. വേജസ് പിടിച്ചെടുക്കാനുള്ള ഏത് നീക്കത്തെയും നിയമപരമായി നേരിടും.
എന്നാല്‍ ഈ മഹാമാരിയെ തുരത്തേണ്ടതിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ സംഭാവന ചെയ്യണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്തവാനയില്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod, COVID-19, News, Kerala, Trending, Minister, Electricity, Employees, Conference, INTUC on Salary challenge

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL