city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡിനു പിന്നാലെ കാസര്‍കോട്ട് ഡെങ്കിപ്പനിയും വ്യാപകമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 09.04.2020) കോവിഡിനു പിന്നാലെ കാസര്‍കോട്ട് ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ മുണ്ടമാണി, അത്തിക്കടവ്, പടയംകല്ല്, കൊന്നക്കാട് എന്നീ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളോടു സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ അറിയിച്ചു.

ഡെങ്കി ബാധിത മേഖലകളിലും പ്രധാന ടൗണുകളിലും തെര്‍മല്‍ ഫോഗിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് ടൗണിലും ബളാല്‍ പ്രദേശത്തും ഫോഗിംഗ് നടത്തി. ആരോഗ്യ വകുപ്പ് ബളാലിനെ 'ഡെങ്കി ഹോട്ട് സ്‌പോട്ട്' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ശാസ്ത്രീയമായ കൊതുകു നിര്‍മാര്‍ജന നടപടികള്‍ സ്വന്തം നിലയ്ക്കും നടത്തണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് എസ് രാജശ്രീ പറഞ്ഞു.
കോവിഡിനു പിന്നാലെ കാസര്‍കോട്ട് ഡെങ്കിപ്പനിയും വ്യാപകമാകുന്നു


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Dengue spreading in Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL