city-gold-ad-for-blogger
Aster MIMS 10/10/2023

സ്വന്തം വീഴ്ച്ച മറച്ചുവെക്കാനാണ് കാസര്‍കോട്ടെ ഇടതു-വലത് ജനപ്രതിനിധികള്‍ അതിര്‍ത്തി അടച്ചിട്ടതിന്റെ പേരില്‍ കര്‍ണാടകയെ കുറ്റപ്പെടുത്തുന്നതെന്ന് ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 02.04.2020) കേരളം മാറി മാറി ഭരിച്ച യു ഡി എഫ് - എല്‍ ഡി എഫ് സര്‍ക്കാരുകളുടെയും ജില്ലയിലെ എം പി, എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികളുടെയും സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് അതിര്‍ത്തി അടച്ചിട്ടതിന്റെ പേരില്‍ കര്‍ണാടക സംസ്ഥാനത്തെയും ബി ജെ പിയെയും കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. തലപ്പാടിയില്‍ ദേശീയപാതയില്‍ അത്യാഹിത വിഭാഗത്തില്‍പ്പെട്ട രോഗികളുടെ മംഗളൂരു യാത്ര തടയുന്നതിനെ ന്യായികരിക്കുന്നില്ല. പക്ഷേ അതിന്റെ പേരില്‍ ബി ജെ പിയെ താറടിച്ചു കാണിക്കാനുള്ള യു ഡി എഫ് -എല്‍ ഡി എഫ് നേതൃത്വത്തിന്റെ ശ്രമം  അംഗീകരിക്കുവാനാകില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

സ്വന്തം വീഴ്ച്ച മറച്ചുവെക്കാനാണ് കാസര്‍കോട്ടെ ഇടതു-വലത് ജനപ്രതിനിധികള്‍ അതിര്‍ത്തി അടച്ചിട്ടതിന്റെ പേരില്‍ കര്‍ണാടകയെ കുറ്റപ്പെടുത്തുന്നതെന്ന് ബി ജെ പി

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ ഇപ്പോള്‍ പൂര്‍ണമായും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. ജില്ലയുടെ ആരോഗ്യമേഖലയിലടക്കം പിന്നോക്കവസ്ഥക്കു കാരണം കേരളം മാറി മാറി ഭരിച്ചവരും ജില്ലയില്‍ കാലാകാലം ജനപ്രതിനിധികളായവരുമാണ്. ഒരു മെഡിക്കല്‍ കോളേജോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയോ ജില്ലയില്‍ ഇല്ലാത്തതിനുത്തരവാദികള്‍ ഈ കൂട്ടരാണ്. സ്വകാര്യ മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയോ മെഡിക്കല്‍ കോളേജോ ആരംഭിക്കുമ്പോള്‍ തന്നെ അതിനെ തടസപ്പെടുത്തിയവരാണ് ഇപ്പോള്‍ കര്‍ണാടകത്തെ കുറ്റം പറഞ്ഞ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗ് എം.എല്‍.എമാരും കോണ്‍ഗ്രസിന്റെ ലോകസഭാംഗവും ഇന്നത്തെ പ്രതിസന്ധിക്ക് എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്നത് എല്‍ ഡി എഫ് - യു ഡി എഫ് രഹസ്യധാരണയിലായതാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജില്ലയിലെ ചികിത്സാ രംഗത്ത് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ എം പി ഫണ്ട് അനുവദിക്കണം. ബിജെപിക്കെതിരെ അപവാദപ്രചരണം നടത്തുന്നതിനു പകരം ഇതിനു വേണ്ടി സമ്മര്‍ദം ചെലുത്താനാണ് ഇരു മുന്നണികളുടെയും നേതാക്കള്‍ ശ്രമിക്കേണ്ടത്.

കിടത്തി ചികിത്സാ സൗകര്യങ്ങളുള്ള മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളേയും പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി, കാരുണ്യ ബനവലെന്റ് പദ്ധതികളുടെ പട്ടികയില്‍ ഉടന്‍ ഉള്‍പ്പെടുത്തണം. ജില്ലയിലെ പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റി നിര്‍ത്തി മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിതികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, News, BJP, UDF, LDF, Karnataka, Issue, BJP against UDF-LDF Representatives on Karnataka issue

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL