city-gold-ad-for-blogger
Aster MIMS 10/10/2023

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 യുവജനങ്ങളെ വിന്യസിക്കും

കാസര്‍കോട്: (www.kasargodvartha.com 26.03.2020) കേരള സംസ്ഥാന യുവജന ക്ഷേമ ബോഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 5000 സന്നദ്ധ സേന വളണ്ടിയര്‍മാരെ വിന്യസിക്കുമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ എവി ശിവപ്രസാദ് അറിയിച്ചു.

മൂന്നാറിലും തിരുവനന്തപുരത്തും പരിശീലനം ലഭിച്ച കേരള വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും ജില്ലയിലെ പഞ്ചായത്ത് കോഡിനേറ്റര്‍മാരും ഓരോ പഞ്ചായത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  വളണ്ടിയര്‍മാരും ഉള്‍പ്പെട്ട അയ്യായിരം പേരുടെ യുവജന സേന സന്നദ്ധ സേന പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങും.

അവശ്യ സാധനങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, മരുന്നുകള്‍ വീടുകളിയില്‍ എത്തിക്കുവാനും ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള സഹായത്തിനും ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ക്കും പരിചരണത്തിനുമാണ് വളണ്ടിയര്‍ സേവനം നടത്തുക. ജില്ലയിലെ മുഴുവന്‍ യുവജനങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും വളരെ ആവേശത്തോടെയാണ്  സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

വരും ദിവസങ്ങളില്‍ യുവജന സേനയുടെ സേവനം വാര്‍ഡ് തലത്തില്‍ വിഭജിച്ച് പ്രവര്‍ത്തനം ചിട്ടയോടെ ഏറ്റെടുക്കെന്നു ജില്ലാ യുവജന കേന്ദ്രം അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 യുവജനങ്ങളെ വിന്യസിക്കും


Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Youth welfare board decided to avail 5000 members for Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL