city-gold-ad-for-blogger
Aster MIMS 10/10/2023

ഭക്ഷ്യ വിതരണത്തിന് കാസര്‍കോട്ട് നടപടിക്രമമായി; ആവശ്യമുള്ളവര്‍ തലേദിവസം അറിയിക്കണം

കാസര്‍കോട്: (www.kasargodvartha.com 27.03.2020) കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജന സേവനം, സംരക്ഷണം, അവശ്യ വസ്തുക്കളുടെയും പാകം ചെയ്ത ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷണ കിറ്റിന്റെയും നീതി പൂര്‍വകമായ വിതരണവും സേവനവും ഉറപ്പാക്കാന്‍ ജില്ലയില്‍ നടപടിക്രമമായി. ഇതിനായി വാര്‍ഡ് തല ജനജാഗ്രതാ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവിറക്കി.

ഭക്ഷ്യ വിതരണത്തിന് കാസര്‍കോട്ട് നടപടിക്രമമായി; ആവശ്യമുള്ളവര്‍ തലേദിവസം അറിയിക്കണം

വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വീടുകളില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സാഹചര്യമില്ലാത്തവര്‍, കോണ്‍ട്രാക്ടര്‍ സഹായം ചെയ്യാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ദുരന്തനിവാരണ ആക്ട് 51 മുതല്‍ 56 വരെയുള്ള വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം.

ആവശ്യക്കാര്‍ ചെയ്യേണ്ടതിങ്ങനെ:

-പാകം ചെയ്ത ആഹാരമോ ഭക്ഷണ കിറ്റോ ആവശ്യമുള്ളവര്‍ കളക്ടറേറ്റിലെ 04994 255004 എന്ന നമ്പറിലേക്ക് തലേദിവസം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അറിയിക്കണം

-കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ അധ്യക്ഷനായ വാര്‍ഡ് മെമ്പറെ അറിയിക്കും.

-വാര്‍ഡ് മെമ്പര്‍ അപേക്ഷയുടെ ആധികാരികത ഉറപ്പ് വരുത്തി ആവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയുടെ അളവ് ജില്ലാ സപ്ലൈകോ ഓഫീസര്‍ക്ക് കൈമാറും. അന്നേ ദിവസം രാത്രി 12 മണിക്കു മുമ്പ് തന്നെ വാര്‍ഡ് അടിസ്ഥാനത്തിലോ മുനിസിപ്പല്‍/ പഞ്ചായത്ത് അടിസ്ഥാനത്തിലോ ഉള്ള കമ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എത്തിക്കുന്നു

-അപേക്ഷകരുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തിലോ പഞ്ചായത്ത് / മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലോ സ്ഥാപിക്കപ്പെട്ട കമ്യുണിറ്റി കിച്ചനുകളില്‍ ഡിഎംഒയുടെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുടുംബശ്രീ തൊഴിലാളികള്‍ ആഹാരം തയ്യാറാക്കി ബട്ടര്‍ പേപ്പര്‍, ന്യൂസ് പേപ്പര്‍ എന്നിവ ഉപയോഗിച്ച് പാര്‍സല്‍ തയ്യാറാക്കി പാസ് ലഭ്യമായ വളണ്ടിയര്‍മാരെ ഏല്‍പ്പിക്കുന്നു.

-വളണ്ടിയര്‍മാര്‍ അപേക്ഷകന് ഭക്ഷണം നല്‍കിയ ശേഷം മടങ്ങുന്നു.

-കളക്ടറുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം അപേക്ഷകന്റെ നമ്പറിലേക്ക് വിളിച്ച് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പു വരുത്തുന്നു


Keywords: Kasaragod, Kerala, News, Food, District Collector, House, Took action to deliver foods in Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL