Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് -19: സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം പൂര്‍ണമായി നടപ്പിലാക്കണമെന്ന് സുന്നി നേതാക്കള്‍

ജില്ലയില്‍ കോവിഡ് -19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് നടപ്പിലാക്കണമെന്നും Kasaragod, Kerala, news, Top-Headlines, Trending, COVID-19, Religion, Sunni leaders on Covid-19
കാസര്‍കോട്: (www.kasargodvartha.com 21.03.2020) ജില്ലയില്‍ കോവിഡ് -19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് നടപ്പിലാക്കണമെന്നും ആളുകള്‍ സംഗമിക്കുന്ന പള്ളികളും മറ്റു പ്രാര്‍ത്ഥനാലയങ്ങളും തത്കാലത്തേക്ക് അടച്ചിടണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, താജുശ്ശരീഅ ആലിക്കുഞ്ഞി മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡണ്ട് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, മീഡിയ സെക്രട്ടറി സി എല്‍ ഹമീദ്, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ എം ടി പി, എസ് ജെ എം ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ നിര്‍ദേശങ്ങളെ ലാഘവത്തോടെ കണ്ട് പ്രവര്‍ത്തിച്ചതാണ് ജില്ലയെ ആശങ്കയുടെ മുള്‍മുനയില്‍ എത്തിച്ചത്. ഇപ്പോള്‍ സര്‍ക്കാരിന് കര്‍ശന തീരുമാനങ്ങളെടുക്കേണ്ടി വന്ന സാഹചര്യമാണ്. പൊതുജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന വൈറസ് പരക്കുന്നത് തടയാന്‍ എടുക്കുന്ന മാനുഷിക തീരുമാനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. വൈകാരികവും വിശ്വാസപരവുമായ നമ്മുടെ നിലവിലുള്ള ആചാരങ്ങളെ ഒന്നും ഇത് ബാധിക്കുകയില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ ഇതിനോട് സമാനമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കരുതെന്നും രോഗം പടരുന്നത് തടയാനും സഹജീവികള്‍ക്ക് സഹായങ്ങള്‍ നല്‍കാനും ജില്ലയിലെ മുഴുവന്‍ കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Religion, Sunni leaders on Covid-19
  < !- START disable copy paste -->