City Gold
news portal
» » » » » » » » » മോശംന്ന് പറഞ്ഞാല്‍ മോശം... മോശം... മോശം; എ ടി എം കൗണ്ടറില്‍ വെച്ചിരുന്ന സാനിറ്റൈസര്‍ മോഷ്ടിച്ച യുവാവിന്റെ സി സി ടി വി ദൃശ്യം പുറത്തുവിട്ട് പോലീസ്

മലപ്പുറം: (www.kasargodvartha.com 26.03.2020) എ ടി എം കൗണ്ടറില്‍ വെച്ചിരുന്ന സാനിറ്റൈസര്‍ മോഷ്ടിച്ച യുവാവിന്റെ സി സി ടി വി ദൃശ്യം പുറത്തുവിട്ട് പോലീസ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എ ടി എം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടില്‍ മോഷ്ടിക്കുന്നയാളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായാണ് എ ടി എം കൗണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ വെച്ചത്. ഇതാണ് മോഷ്ടിച്ചുകൊണ്ടുപോയത്.

എ ടി എം കൗണ്ടറിനുള്ളിലെത്തയയാള്‍ ആദ്യം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ തേയ്ക്കുകയും മണത്തു നോക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷമാണ് സാനിറ്റൈസര്‍ എടുത്ത് വസ്ത്രത്തിനുള്ളിലാക്കി കടന്നു കളഞ്ഞത്.



Keywords: Kerala, news, Top-Headlines, Trending, Top-Headlines, COVID-19, Robbery, Malappuram, Sanitized robbed from ATM counter; CCTV footage out
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date