Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശ്വാസം: കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് കൊറോണയില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം തിങ്കളാഴ്ച വൈകിട്ടോടെ പുറത്ത് Kasaragod, Kerala, news, Top-Headlines, COVID-19, Trending, N.A.Nellikunnu, Report Negetive; no corona for NA Nellikkunnu MLA
കാസര്‍കോട്: (www.kasargodvartha.com 23.03.2020) കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് കൊറോണയില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം തിങ്കളാഴ്ച വൈകിട്ടോടെ പുറത്ത് വന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാസര്‍കോടിന് പരിസരത്ത് ഗള്‍ഫില്‍ നിന്നും എത്തിയ 47 കാരന് കൊറോണ സ്ഥിരീകരിച്ചതോടെ എന്‍ എ നെല്ലിക്കുന്ന് സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

കൊറോണ ബാധിതനുമായി ഉളിയത്തടുക്കയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത് ഇടപഴകിയതിനെ തുടര്‍ന്നായിരുന്നു എന്‍ എ നെല്ലിക്കുന്ന് സ്വയം നിരക്ഷണം തെരെഞ്ഞെടുത്തത്. മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ വാഹനം നിര്‍ത്തി കൊവിഡ് ബാധിതനുമായി സെല്‍ഫിക്ക് പോസ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മഞ്ചേശ്വരം എം എല്‍ എയും സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്.

14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കാനിരിക്കുകയാണ്. സംശയം ദുരീകരിക്കാനാണ് എന്‍ എ നെല്ലിക്കുന്ന് സ്രവം പരിശോധനയ്ക്കയച്ചത്. ഒരു രോഗലക്ഷണവും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല.


Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, N.A.Nellikunnu, Report Negetive; no corona for NA Nellikkunnu MLA
  < !- START disable copy paste -->