city-gold-ad-for-blogger
Aster MIMS 10/10/2023

കറുവപ്പട്ട, ഇഞ്ചി, തേന്‍... ഷെയ്ഖ് സ്വപ്‌നത്തില്‍ വന്ന് കൊടുത്തത് കൊറോണയെ ഇല്ലാതാക്കാനുള്ള 'അത്യുഗ്രന്‍' സാധനം! വീഡിയോ വാട്‌സ്ആപ്പില്‍ ഹിറ്റായതോടെ പോലീസെത്തി പൊക്കി


കാസര്‍കോട്: (www.kasargodvartha.com 2.03.2020) കറുവപ്പട്ട, ഇഞ്ചി, തേന്‍... തുടങ്ങിയ വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ ദ്രാവകം. തന്റെ ഷെയ്ഖ് സ്വപ്‌നത്തില്‍ വന്ന് കൊടുത്തതാണെന്നും കൊറോണയെ ഇല്ലാതാക്കാനുള്ള 'അത്യുഗ്രന്‍' സാധനമാണെന്നും പറഞ്ഞ് വില്‍പന. സംഭവം ഒരാള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലിട്ടതോടെ വൈറലായി. പിന്നാലെ പോലീസ് പിടിയിലുമായി.

കര്‍ണാടക സ്വദേശിയും വിദ്യാനഗര്‍ ചാലാ റോഡില്‍ താമസക്കാരനുമായ കല്ലുകെട്ട് മേസ്തിരി ഹംസയെയാണ് വിദ്യാനഗര്‍ പോലീസ് ഞായറാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ഒരു ചെറിയ കുപ്പിക്ക് 150 ഉം വലിയ കുപ്പിക്ക് 220 രൂപയും വാങ്ങിയാണ് ഇയാളുടെ വില്‍പന. കൊറോണ ഭീതിയിലായ ഏതാനും പേര്‍ ഇയാളുടെ പക്കല്‍ നിന്നും ഇത് വാങ്ങിച്ചതായാണ് വിവരം. കൊറോണ വൈറസുള്ളവര്‍ ഇതുപയോഗിച്ചാല്‍ രോഗം ഭേദമാകുമെന്നും വൈറസില്ലാത്തവര്‍ ഇതു കുടിച്ചാല്‍ വൈറസ് വരില്ലെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.

വ്യാജനാണെന്ന് ഉറപ്പിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ പൊക്കിയത്. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചിരിക്കുന്നത്.

കറുവപ്പട്ട, ഇഞ്ചി, തേന്‍... ഷെയ്ഖ് സ്വപ്‌നത്തില്‍ വന്ന് കൊടുത്തത് കൊറോണയെ ഇല്ലാതാക്കാനുള്ള 'അത്യുഗ്രന്‍' സാധനം! വീഡിയോ വാട്‌സ്ആപ്പില്‍ ഹിറ്റായതോടെ പോലീസെത്തി പൊക്കി


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police warns fake doctor
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL