Join Whatsapp Group. Join now!
Aster MIMS 10/10/2023

കയറ്റിറക്ക് തൊഴിലാളികളെയും വ്യാപാരികളെയും പോലീസ് വഴിയില്‍ തടയുന്നു; കാസര്‍കോട് താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങാന്‍ സാധ്യത, അവശ്യസാധനങ്ങള്‍ കിട്ടാക്കനിയാകുമോ?

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വഴിയില്‍ തടയുന്നതിനാല്‍ കാസര്‍കോട് താലൂക്കില്‍ റേഷന്‍ വിതരണം നിലയ്ക്കാനുള്ള സാഹചര്യമുള്ളതായി Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police blocking loading and unloading workers
കാസര്‍കോട്: (www.kasargodvartha.com 26.03.2020) കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വഴിയില്‍ തടയുന്നതിനാല്‍ കാസര്‍കോട് താലൂക്കില്‍ റേഷന്‍ വിതരണം നിലയ്ക്കാനുള്ള സാഹചര്യമുള്ളതായി പരാതി ഉയരുന്നു. താലൂക്കിലെ റേഷന്‍ കടകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്നത് വിദ്യാനഗര്‍ നെലക്കള റോഡില്‍ കംപ്‌കോയ്ക്ക് പിറക് വശമുള്ള സപ്ലൈകോയുടെ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നാണ്.

ഇവിടെയുള്ള 15-ഓളം കയറ്റിറക്ക് തൊഴിലാളികളില്‍ ഏറെ പേരും മുളിയാറിലെയും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. ഇവര്‍ രണ്ട് ദിവസം മുമ്പ് വരുമ്പോള്‍ പോലീസുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അതിനാല്‍ ബുധനാഴ്ചയും അവര്‍ ജോലിക്ക് വന്നില്ല. സപ്ലൈകോ അധികൃതര്‍ നല്‍കിയ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുമായി വ്യാഴാഴ്ച കുറച്ച് പേര്‍ ജീപ്പില്‍ വരുന്ന വഴി ചെര്‍ക്കളയില്‍ വച്ച് പോലീസുകാര്‍ തടഞ്ഞു.

റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിലെ തൊഴിലാളികളാണെന്ന് പറഞ്ഞിട്ടും വിട്ടില്ല. പിന്നീട് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ റേഷന്‍ വിതരണം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ വിട്ടു. ഇപ്പോള്‍ വിദ്യാനഗര്‍ ഗോഡൗണില്‍ അവര്‍ ജോലി ചെയ്യുന്നുണ്ട്. അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വരാനും ജോലി ചെയ്യാനുമുള്ള സാഹചര്യം അവര്‍ക്കുണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇപ്പോള്‍ തന്നെ പല റേഷന്‍ കടകളിലും സാധനങ്ങള്‍ ഒന്നുമില്ല. റേഷന്‍ വാങ്ങാനായി എത്തുന്നവര്‍ വെറും കയ്യാടെ മടങ്ങുന്നു.

അവശ്യസാധനങ്ങള്‍ വാങ്ങുവാനെത്തുന്ന പൊതുജനങ്ങളെയും വ്യാപാരികളെയും പോലീസ് തടയുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നഗരത്തിലെ കട തുറക്കാനെത്തിയ വ്യാപാരിയെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് തടഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ അവശ്യ സാധനങ്ങളടക്കം കിട്ടാക്കനിയാകുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വ്യാപരികള്‍ക്കടക്കം പാസ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പിലായിട്ടില്ല. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് നാള്‍ക്കു നാള്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും പോലീസ് കര്‍ശന നടപടി മൂലം അതും കിട്ടാത്ത അവസ്ഥയിലേക്ക് പോകുന്നതായി ജനങ്ങള്‍ പറയുന്നു. കിട്ടുന്ന സാധനങ്ങള്‍ തീവിലയുമാണ്. വില നിയന്ത്രിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെയടക്കം കര്‍ശന പരിശോധനയുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടുകയാണ് ചെയ്യുന്നത്.


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police blocking loading and unloading workers
  < !- START disable copy paste -->