രോഗികളുടെ തുടര്‍ചികിത്സ:അടിയന്തിര സംവിധാനം വേണം; മുസ്ലിം ലീഗ്

കാസര്‍കോട്:(www.kasargodvartha.com 25/03/2020) കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഡയാലിസിസ് രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കുള്ള തുടര്‍ ചികിത്സക്ക് അടിയന്തിര സംവിധാനം ഒരുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാനും ആവശ്യപ്പെട്ടു.

News, Kasaragod, Kerala, Muslim-league, Patient's, Treatment,Patient further Treatment: want an emergency system ; The Muslim League

ഇത്തരം രോഗികള്‍ ജില്ലക്ക് പുറത്താണ് ചികിത്സ നടത്തിയിരുന്നത്. ചികിത്സക്കായി മംഗലാപുരത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കിടപ്പിലായ രോഗികള്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ,പ്രായമായവര്‍ക്കുള്ള വയോമിത്രം കേന്ദ്രങ്ങളുടെ സേവനങ്ങള്‍ എന്നിവ മുടങ്ങാതെ ലഭ്യമാക്കാനും, നീതി മെഡിക്കല്‍ സ്റ്റോര്‍ മുഖേന മരുന്നുകള്‍ ഹോം ഡെലിവറി നടത്തുവാനും നടപടികള്‍ ഉണ്ടാവണം.

മലയോര പ്രദേശങ്ങളിലടക്കം ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ മുടങ്ങാതെ ലഭ്യമാക്കുവാനും ജില്ലാ ഭരണകൂടവും,ആരോഗ്യ,പൊതുവിതരണ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: News, Kasaragod, Kerala, Muslim-league, Patient's, Treatment,Patient further Treatment: want an emergency system ; The Muslim League
Previous Post Next Post