city-gold-ad-for-blogger
Aster MIMS 10/10/2023

ജാഗ്രതാ കമ്മിറ്റി രാഷ്ട്രീയവല്‍ക്കരിക്കരുത്: നാഷണല്‍ യൂത്ത് ലീഗ്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26.03.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജനജാഗ്രതാ സമിതിയുടെ കീഴില്‍ മാത്രമായിരിക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതോടെ കഴിഞ്ഞ ദിവസം വരെ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിരുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ സന്നദ്ധ സംഘടകളിലെ പ്രവര്‍ത്തകര്‍ ആശങ്കയിലായിരിക്കുകയാണെന്ന് നാഷണല്‍ യൂത്ത് ലീഗ്.

ജാഗ്രതാ സമിതിയിലെ അംഗങ്ങള്‍ക്ക് ജാതി മത രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാന്‍ പാടില്ലാ എന്ന കലക്ടറുടെ ഉത്തരവ് പൂര്‍ണമായും അംഗീകരിക്കണമെന്നും കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും അതാത് വാര്‍ഡിലെ അംഗങ്ങളായി ജാഗ്രതാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും ഈ കമ്മിറ്റിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും, അത്തരം നടപടി തുടര്‍ന്നാല്‍ അധികാരികള്‍ക്ക് പരാതി നല്‍കുന്നതടക്കമുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാദിക്ക് കടപ്പുറവും ജനറല്‍ സെക്രട്ടറി നൗഷാദ് ബളളീറും അറിയിച്ചു.

ജാഗ്രതാ കമ്മിറ്റി രാഷ്ട്രീയവല്‍ക്കരിക്കരുത്: നാഷണല്‍ യൂത്ത് ലീഗ്


Keywords:  Kasaragod, Kerala, news, Top-Headlines, National Youth League, National Youth league about Attention committee
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL